Malayalam » Movies » Solo » Story

സോളോ

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2017
കഥ/ സംഭവവിവരണം
തിരക്കഥാകൃത്തും സംവിധായകനുമായ ബിജോയ് നമ്പ്യാരാണ് സോളോ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബിജോയ്  ആദ്യമായ് സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് സോളോ. ദുല്‍ഖര്‍ സല്‍മാനാണ് ഈ സിനിമയിലെ നായക വേഷം അവതരിപ്പിക്കുന്നത്. ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന അടുത്ത ചിത്രം സോളോ ആണ്. 

മോഡലിങ് രംഗത്ത് നിന്നുളള ആര്‍തി വെങ്കിടേഷ് എന്ന പുതുമുഖ നായികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ചില ശ്രദ്ധേയ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആര്‍തിയുടെ ആദ്യ സിനിമയാണ് സോളോ. ആര്‍തി വെങ്കിടേഷിനെ കൂടാതെ മറ്റൊരു പ്രമുഖ നടി കൂടെ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ അതാരാണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സോളോയുടെ ചിത്രീകരണം കൊച്ചിയിലാണ് ആരംഭിച്ചത്. സോളോ മൂന്ന് ഷെഡ്യൂളുകളായിട്ടാണ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുംബൈയും ലഡാക്കുമാണ് മറ്റ് പ്രധാന ലൊക്കേഷന്‍. ബിജോയ് നമ്പ്യാര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2017ല്‍ റിലീസ് ചെയ്യും. തമിഴിലും മലയാളത്തിലും ആയിട്ടാണ് ഈ സിനിമ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്നത്.