» 

ജോഷി മോഹന്‍ലാല്‍ ടീം വീണ്ടും;കൂടെ സച്ചിയും സേതുവും

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

Joshi and Mohanlal
ഓണം റിലീസായ സെവന്‍സിന് പിന്നാലെ മോളിവുഡിലെ നമ്പര്‍വണ്‍ ആക്ഷന്‍ സംവിധായകന്‍ ജോഷി വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു. മറ്റൊരു ഓണച്ചിത്രമായ ഉലകംചുറ്റും വാലിബന് ശേഷം മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയആണ്.

ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ രചിയ്ക്കുന്നത് സച്ചി-സേതു ടീം ചേര്‍ന്നാണ്. നേരത്തെ പൃഥ്വിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡ് എന്ന ചിത്രത്തിനും തിരക്കഥ ചമച്ചത് ഇവരായിരുന്നു.

മകളുടെ അപകടമരണമേല്‍പ്പിച്ച ദുരന്തത്തില്‍ നിന്നും കരകയറുന്ന ജോഷി പുതിയ സിനിമയുടെ അണിയറ ജോലികള്‍ ആരംഭിച്ചുവെന്നാണ് സൂചന. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ലാലും ജോഷിയും വീണ്ടുമൊന്നിയ്ക്കുമ്പോള്‍ വന്‍താര നിരതന്നെ അണിനിരക്കുമെന്നാണ് അറിയുന്നത്.

യുവതാരനിരയെ അണിനിരത്തിയ സെവന്‍സിന് ശേഷം ജോഷി വീണ്ടും സൂപ്പര്‍സ്റ്റാറുകളുമായി ഒത്തുചേരുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത് മറ്റൊരു വമ്പന്‍ ഹിറ്റാണ്.

Read more about: joshi, mohanlal, sevens, sachi sethu, ജോഷി, മോഹന്‍ലാല്‍, സെവന്‍സ്, സച്ചി സേതു
English summary
Senior director joshy will start his preproduction work of the new movie with Mohanlal as the hero,
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos