» 

പൃഥ്വിരാജ് ഇനി ജോഷിയ്ക്കൊപ്പം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിനൊപ്പം പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനും അവസരം ലഭിച്ച നടനാണ് പൃഥ്വിരാജ്.

കമല്‍, ലാല്‍ജോസ്, ഭദ്രന്‍, ലോഹിതദാസ് തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായി. ഭദ്രന്റെ വെള്ളിത്തിരയും ലോഹിതദാസിന്റെ ചക്രവും പരാജയപ്പെട്ടെങ്കിലും കമലും ലോഹിതദാസും പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നു.

മലയാളത്തിലെ മറ്റൊരു പ്രഗത്ഭ സംവിധായകന്റെ ചിത്രത്തില്‍ ഈ വര്‍ഷം പൃഥ്വി അഭിനയിക്കും. സൂപ്പര്‍താരങ്ങളെ മാത്രം നായകരാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യാറുള്ള ജോഷിയാണ് പൃഥ്വിരാജിന് തന്റെ ചിത്രത്തില്‍ അവസരം നല്‍കുന്നത്.

ഹിറ്റായ കമലിന്റെ സ്വപ്നക്കൂടിനും റെക്കോഡ് വിജയം നേടിയ ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സിലും പൃഥ്വിരാജിന് സോളോ ഹീറോ വേഷമായിരുന്നില്ല. മറ്റ് യുവനായകരും ഈ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജോഷിയുടെ ചിത്രത്തില്‍ പൃഥ്വിക്ക് സോളോ ഹീറോ വേഷമാണ്. തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ തീര്‍ക്കുന്ന ജോഷിക്ക് വിജയം ആവര്‍ത്തിക്കാനായാല്‍ അത് പൃഥ്വിയുടെ കരിയരിലെ വലിയ നേട്ടമാകും.

Read more about: classmates, directors, joshi, malayalacinema, malayalam cinema, malayalam film, malayalam movies, prithiviraj, swapnakoodu

Malayalam Photos

Go to : More Photos