» 

ഒരു സിനിമയുമായി 5 സംവിധായകര്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

വീണ്ടും കേരള കഫേ മോഡല്‍
പത്തുസംവിധായകരുടെ കൂട്ടായ്മയില്‍ ചെയ്ത കേരളകഫേ പുതുതലമുറ ചലച്ചിത്രപരീക്ഷണമെന്ന നിലിയല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിജയം നേടുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇനി അഞ്ചു സംവിധായകര്‍ ഒന്നിയ്ക്കാനൊരുങ്ങുകയാണ്.

മേജര്‍ രവി, ദീപന്‍, രാജേഷ് അയ്മനക്കര, മാത്യു, വിനോദ് വിജയന്‍ എന്നിവരാണ് പുതിയ സംരഭത്തിലെ സംവിധായകര്‍. എസ്‌ജെഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടുപ്പുറത്തും ജോബി കുണ്ടമറ്റവും ചേര്‍ന്നാണ് ഈ പരീക്ഷണചിത്രം നിര്‍മ്മിക്കുന്നത്.

കേരളകഫേയില്‍ പത്ത് കഥകള്‍ പറയുകയും അവയുടെയെല്ലാം പൊതുവായ സംഗമവേദിയായ് കേരളകഫേ എന്ന റെയില്‍വേ കാന്റീനെ മാറ്റുകയുമാണ് രഞ്ജിത്ത് രൂപകല്പന ചെയ്ത ചിത്രത്തില്‍. മേജര്‍ രവിയുടെ നേതൃത്വ ത്തിലിറങ്ങുന്ന പുതിയ ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.

ഇരുപത്തെട്ടുമിനിറ്റ് ദൈര്‍ഘ്യമാവും ഓരോ ചിത്രത്തിനുമുണ്ടാവുക. മേജര്‍ രവിയുടെ ചിത്രത്തിന് അദ്ദേഹം തന്നെ തിരക്കഥയൊരുക്കുന്നു ഒപ്പം മാത്യുവിന്റെ ചിത്രത്തിനും കഥ, തിരക്കഥ, സംഭാഷണവു മേജര്‍ രവിതന്നെ തയ്യാറാക്കുന്നു.

ദീപനുവേണ്ടി പ്രമേയമൊരുക്കുന്നത് പ്രശസ്ത കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനമാണ്. വിനോദ് വിജയന്റെ ചിത്രത്തിന്റെ രചന അദ്ദേഹം തന്നെ നിര്‍വ്വഹിക്കുന്നു. ഒരു മിത്തുമായ് ബന്ധപ്പെട്ട വിഷയമാണ് രാജേഷിന്റെ സിനിമ.

കേരളകഫെ നല്കിയ പുതുമയും പരീക്ഷണ സാദ്ധ്യതയും സാമ്പത്തിക വിജയവുമാണ് ഇത്തരത്തില്‍ മറ്റൊരു ചിത്രത്തിന് കാരണമായിരിക്കുന്നത്. പ്രേക്ഷകര്‍ക്കുമുമ്പില്‍ വൈവിധ്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്തമായ പരീക്ഷണങ്ങള്‍ക്ക് എന്നും മലയാളസിനിമയില്‍ ഇടമുണ്ട്.

വിഷയങ്ങള്‍ കൊണ്ടും ട്രീറ്റ്‌മെന്റുകൊണ്ടും വേറിട്ട ചിത്രങ്ങളിറങ്ങിയ 2011 ഏറെ പ്രാധാന്യമുള്ളതാണ് മലയാളത്തിന്. അഞ്ച് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രവും 2011ല്‍ത്തന്നെ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നവംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നറിയുന്നചിത്രത്തില്‍ മലയാളത്തിലേയും അന്യഭാഷചിത്രങ്ങളിലേയും താരങ്ങളാണ് വേഷമിടുന്നത്.

Read more about: director, kerala cafe, major ravi, deepan, vinod vijayan, കേരള കഫേ, സംവിധായകന്‍, മേജര്‍ രവി, ദീപന്‍, വിനോദ് വിജയന്‍
English summary
5 directors include Major Ravi and Deepan are coming with one film like Kerala Cafe

Malayalam Photos

Go to : More Photos