»   » തിരുവോണദിനത്തില്‍ രണ്ട് ചാക്കോച്ചന്‍ ചിത്രങ്ങള്‍

തിരുവോണദിനത്തില്‍ രണ്ട് ചാക്കോച്ചന്‍ ചിത്രങ്ങള്‍

Posted by:
Subscribe to Filmibeat Malayalam

Kunchacko Boban
തിരുവോണദിനത്തില്‍ രണ്ട് ചാക്കോച്ചന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക്. ആഗസ്റ്റ് 31ന് റംസാനോടനുബന്ധിച്ച് ചാര്‍ട്ട് ചെയ്തിരുന്ന സെവന്‍സ് തിരുവോണദിനമായ സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റിയതോടെയാണ് ഇങ്ങനെയൊരു അപൂര്‍വ സൗഭാഗ്യം കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത്. ഇതേദിനത്തില്‍ ചാക്കോച്ചന്‍ തന്നെ നായകനാവുന്ന ഡോക്ടര്‍ ലൗ റിലീസ് ചെയ്യുന്നുണ്ട്.

ജോഷി സംവിധാനം ചെയ്യുന്ന സെവന്‍സില്‍ ചാക്കോച്ചന് പുറമെ ആറോളം യുവതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ലാബില്‍ നിന്നും കിട്ടിയിട്ടുണ്ട്, സെന്‍സര്‍ അടുത്തയാഴ്ച ആദ്യം നടക്കും. ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും പോലെയൊക്കെ സെവന്‍സും മലയാളത്തില്‍ ഒരു തരംഗമാവുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

ചാക്കോച്ചനാണ് നായകനെങ്കിലും തിരുവോണത്തിന് വെള്ളിത്തിരയ്ക്ക് പിന്നില്‍ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമെന്നതാണ് യാഥാര്‍ഥ്യം. സെവന്‍സുമായി മമ്മൂട്ടിയുടെ പ്ലേഹൗസ് രംഗത്തെത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാക്‌സ് ലാബ് ഡോക്ടര്‍ ലൗ വുമായി തിയറ്ററുകളിലുണ്ടാവും. ഇതിലാരുടെ ചാക്കോച്ചന്‍ കളം പിടിയ്ക്കുമെന്ന് തിരുവോണദിനത്തില്‍ അറിയാം. എന്തായാലും ഒരുകാര്യത്തില്‍ സംശയമില്ല, ഈ ഓണം ചാക്കോച്ചന്റെ തന്നെ...

English summary
Joshiy’s eagerly awaited Sevens with Boban Kunchacko and six other comparatively newcomers were supposed to release on Ramzan day The film has now been postponed by Play House it’s distributors to Thiru Onam day
Please Wait while comments are loading...

Malayalam Photos

Go to : More Photos