» 

പോക്കിരാജയ്ക്ക് ശേഷം സീനിയേഴ്‌സ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Pokkiri Raja
പോക്കിരി രാജയെന്ന തകര്‍പ്പന്‍ ഹിറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകന്‍ വൈശാഖ് തന്റെ രണ്ടാം ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നു. മമ്മൂട്ടി-പൃഥ്വി ടീമിനെ ഒന്നിപ്പിച്ച പോക്കിരി രാജയ്ക്ക് ശേഷം മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെയാണ് ഈ സംവിധായകന്റെ മനസ്സിലുള്ളത്.

മോളിവുഡിലെ നാല് മുന്‍നിര നടന്‍മാരെ വെച്ച് സീനിയേഴ്‌സ് എന്ന പേരില്‍ ഒരു കോമഡി ചിത്രമൊരുക്കാനാണ് വൈശാഖിന്റെ പ്ലാന്‍. സച്ചി-സേതു ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സീനിയേഴ്‌സിന്റെ നിര്‍മാണം വൈശാഖ രാജനാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.

അതേ സമയം പോക്കിരി രാജ ബോക്‌സ് ഓഫീസില്‍ പണം വാരുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തകര്‍പ്പന്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭി്യ്ക്കുന്നത്. 22 ദിവസത്തിനുള്ളില്‍ 13 കോടിയോളം ഗ്രോസ് കളക്ഷന്‍ വന്നിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ എല്ലാ മെട്രോ സിറ്റികളിലും 40 ലക്ഷം കളക്ഷന്‍ നേടിയെന്ന റെക്കാര്‍ഡും പോക്കിരി രാജയ്ക്ക് ഇനി അവകാശപ്പെടാം.

Read more about: പൃഥ്വിരാജ്, പോക്കിരി രാജ, മ്മൂട്ടി, വൈശാഖ്, സീനിയേഴ്‌സ്, mammootty, pokkiri raja, prithvi raja, seniores, vysakh

Malayalam Photos

Go to : More Photos