» 

ശ്രീലക്ഷ്മി ദത്തുപുത്രിയെന്ന് പാര്‍വതി

Posted by:

ജഗതിയുടെ മകള്‍ പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തലുമായാണ് മംഗളം ആഴ്ചപതിപ്പിന്റെ പുതിയ ലക്കം വിപണിയിലെത്തിയിരിക്കുന്നത്.

ശ്രീലക്ഷ്മി എന്ന കുട്ടി വെറും ദത്തുപുത്രി മാത്രമാണെന്ന് പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജഗതിയ്ക്ക് അപകടം പറ്റിയതറിഞ്ഞ് എത്തിയ ശ്രീലക്ഷ്മിയെ ആശുപത്രിയ്ക്കുള്ളില്‍ കയറാന്‍ അവസരമൊരുക്കിയത് പാര്‍വതി ഇടപെട്ടിട്ടാണെന്നും മംഗളത്തിന്റെ അഭിമുഖത്തിലുണ്ട്.

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതിയെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയുമൊത്ത് കല കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെത്തിയിരുന്നു. നടന്‍ ജഗദീഷാണ് ഇവരുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. തന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് പപ്പയാണെന്ന് നേരത്തെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. തന്നെ ഐഎസ്എസുകാരിയാക്കുകയാണ് പപ്പയുടെ ആഗ്രഹം. തന്റെ സ്‌കൂള്‍ അഡ്മിഷനും കലോത്സവത്തിനുമെല്ലാം പപ്പയാണ് വന്നിരുന്നതെന്നും അഭിമുഖത്തില്‍ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മിയും കലയും പറഞ്ഞതിന് നേര്‍വിപരീതമായ വെളിപ്പെടുത്തലുകളാണ് പാര്‍വതിയുടെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ആദ്യപേജില്‍
പുതിയ വെളിപ്പെടുത്തലുമായി ജഗതിയുടെ മകള്‍

Read more about: jagathy, accident, malayala manoram, mangalam, ജഗതി, മകള്‍, അപകടം, മലയാള മനോരമ, മംഗളം
English summary
Actor Jagathy's daughter Parvathy reveals that Sreelakshmi was his foster child
Please Wait while comments are loading...

Malayalam Photos

Go to : More Photos