»   » യേശുദാസിനും കലാഭവന്‍ മണിക്കും സത്യന്‍ പുരസ്കാരം

യേശുദാസിനും കലാഭവന്‍ മണിക്കും സത്യന്‍ പുരസ്കാരം

Subscribe to Filmibeat Malayalam

യേശുദാസിനും കലാഭവന്‍ മണിക്കും സത്യന്‍ പുരസ്കാരം
സപ്തംബര്‍ 04, 2000

തിരുവനന്തപുരം: ഈ വര്‍ഷത്തെ സത്യന്‍ അവാര്‍ഡിന് ഗായകന്‍ യേശുദാസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമക്കു നല്‍കിയ സംഭാവനകളെ മാനിച്ചാണ് യേശുദാസിന് അവാര്‍ഡ് നല്‍കുന്നത്.

അന്തരിച്ച ചലച്ചിത്ര നടന്‍ സത്യന്റെ ഓര്‍മ്മക്കായി സത്യന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജീവന്‍ സത്യനാണ് സപ്തംബര്‍ നാല് തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചത്.

മികച്ച നടനുള്ള സത്യന്‍ ഫിലിം അവാര്‍ഡ് കലാഭവന്‍ മണിക്കു ലഭിക്കും. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ അന്ധനായ ഗായകനെ തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.

സപ്തംബര്‍ 12-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അന്നേ ദിവസം യേശുദാസ് നയിക്കുന്ന ഗന്ധര്‍വ ഗാന സന്ധ്യയും ഉണ്ടാകുമെന്ന് ജീവന്‍ സത്യന്‍ അറിയിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos