» 

അടൂര്‍ സംവിധായകന്‍, മോഹന്‍ലാല്‍ നടന്‍, മീര ജാസ്മിന്‍ നടി

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

അടൂര്‍ സംവിധായകന്‍, മോഹന്‍ലാല്‍ നടന്‍, മീര ജാസ്മിന്‍ നടി
മാര്‍ച്ച് 20, 2004

ചെന്നൈ: അഞ്ചാമത് മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാഠം ഒന്ന്: ഒരു വിലാപം ആണ് മികച്ച ചിത്രം. ബാലേട്ടന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. പാഠം ഒന്ന്: ഒരു വിലാപ ത്തില്‍ അഭിനയിച്ച മീരാജാസ്മിനാണ് മികച്ച നടി. നിഴല്‍ക്കുത്തിന്റെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടി, മികച്ച ചമയം, മികച്ച വസ്ത്രാലങ്കാരം എന്നിവയിലും നിഴല്‍ക്കുത്ത്അവാര്‍ഡ് നേടി. മികച്ച ചിത്രം, മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച പശ്ചാത്തലസംഗീതം എന്നിവയ്ക്കുള്ള അവാര്‍ഡുകളും പാഠം ഒന്ന്: ഒരു വിലാപം നേടി. മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനുള്ള അവാര്‍ഡ് പാഠം ഒന്ന്: ഒരു വിലാപംനിര്‍മിച്ച ആര്യാടന്‍ ഷൗക്കത്തിനാണ്.

മാതൃഭൂമിയും മെഡിമിക്സും ചേര്‍ന്ന് നടത്തുന്ന അഞ്ചാമത് ചലച്ചിത്ര അവാര്‍ഡ് മത്സരത്തിന്റെ ഫലങ്ങള്‍ വെള്ളിയാഴ്ച ഹോട്ടല്‍ താജില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കമലഹാസനാണ് പ്രഖ്യാപിച്ചത്. മനസ്സിനക്കരയില്‍ അഭിനയിച്ച ഇന്നസന്റാണ് മികച്ച സ്വഭാവ നടന്‍. അഭിനയ മികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് ഈ ചിത്രത്തിലൂടെ ഷീല നേടി. നിഴല്‍ക്കുത്തില്‍ അഭിനയിച്ച സുകുമാരിയാണ് മികച്ച സ്വഭാവ നടി. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രം കാളിദാസിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു.

മറ്റ് അവാര്‍ഡുകള്‍:

ഗായകന്‍: പി. ജയചന്ദ്രന്‍ (വിവിധ ചിത്രങ്ങള്‍),
ഗായിക: കെ.എസ്. ചിത്ര (മിഴി രണ്ടിലും),
സംഗീതസംവിധായകന്‍: രവീന്ദ്രന്‍ (മിഴി രണ്ടിലും, അമ്മക്കിളിക്കൂട്),
ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ (മിഴി രണ്ടിലും), തിരക്കഥ: ബോബിയും സഞ്ജയും (എന്റെ വീട് അപ്പൂന്റെയും)
എഡിറ്റര്‍: കെ. രാജഗോപാല്‍ (സ്വപ്നക്കൂട്),
കലാസംവിധായകന്‍: സുരേഷ് കൊല്ലം (സ്വപ്നക്കൂട്, മിഴി രണ്ടിലും),
ശബ്ദലേഖകന്‍: ഹരികുമാര്‍ (ബാലേട്ടന്‍, മനസ്സിനക്കരെ),
കോറിയോഗ്രാഫര്‍: സുജാത (സ്വപ്നക്കൂട്),
കോസ്റ്യുമര്‍: എസ്.ബി. സതീഷ് (നിഴല്‍ക്കുത്ത്, സ്വപ്നക്കൂട്).

പത്രസമ്മേളനത്തില്‍ കമലഹാസനൊപ്പം മാതൃഭൂമി ഡയരക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്റ് ഇലക്ട്രോണിക്സ് മീഡിയ) എം.വി. ശ്രേയാംസ്കുമാര്‍, മെഡിമിക്സ് ഡയറക്ടര്‍ വി.എസ്. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

നടന്‍ കമലഹാസന്‍ ചെയര്‍മാനായുള്ള അവാര്‍ഡുനിര്‍ണയ ജൂറിയില്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ഉര്‍വശി, സംഗീതസംവിധായകന്‍ വിദ്യാധരന്‍, ഒ.കെ. ജോണി എന്നിവരായിരുന്നു മറ്റംഗങ്ങള്‍. പി.എന്‍. ഗോപിനാഥ് എക്സ് ഒഫീഷ്യോ മെമ്പര്‍ സെക്രട്ടറിയായിരുന്നു. മാര്‍ച്ച് 28ന് കൊല്ലം ലാല്‍ബഹദൂര്‍ സ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Malayalam Photos

Go to : More Photos