»   » ബഹദൂര്‍ അവാര്‍ഡ് ജഗതിയ്ക്ക്

ബഹദൂര്‍ അവാര്‍ഡ് ജഗതിയ്ക്ക്

ബഹദൂര്‍ അവാര്‍ഡ് ജഗതിയ്ക്ക്
മെയ് 19, 2003

കൊച്ചി: ഈ വര്‍ഷത്തെ ബഹദൂര്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന്. മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവന കണക്കിലെടുത്താണ് ജഗതിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

50,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 22ന് നടക്കുന്ന ചടങ്ങില്‍ നടി സുകുമാരി അവാര്‍ഡ് സമ്മാനിയ്ക്കുമെന്ന് ബഹദൂര്‍ സ്മാരക ട്രസ്റ് സെക്രട്ടറിയായ സംവിധായകന്‍ കമല്‍ പറഞ്ഞു. മെയ് 22നാണ് ബഹദൂറിന്റെ മൂന്നാം ചരമവാര്‍ഷികദിനം.

കഴിഞ്ഞ തവണ തിലകനായിരുന്നു ഈ അവാര്‍ഡ് നല്കിയത്. 2002ലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡുകള്‍ നല്കുമെന്ന് കമല്‍ പറഞ്ഞു.

ബഹദൂറിനെ കുറിച്ച് സഹോദരി ആരിഫ മുഹമ്മദ് രചിച്ച നിങ്ങളുടെ ബഹദൂര്‍, ഞങ്ങളുടെ കുഞ്ഞിക്ക എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.

Please Wait while comments are loading...

Malayalam Photos

Go to : More Photos