» 

അഞ്ച് സൂപ്പര്‍താരങ്ങളുടെയും നായിക

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി അഭിനയിക്കുകയെന്ന അപൂര്‍വത ഇനി വിമലാ രാമന് അവകാശപ്പെട്ടതാണ്. രാജസേനന്റെ റോമിയോ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതോടെ വിമലാരാമന്‍ ആ അപൂര്‍വത തന്റെ പേരില്‍ കുറിച്ചിടും.

തമിഴില്‍ നിന്നും മലയാളത്തിലെത്തിയ വിമലാ രാമന്‍ ടൈമില്‍ സുരേഷ് ഗോപിയുടെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. സൂര്യനില്‍ വിമലാ രാമന്‍ ജയറാമിന്റെയും നായികയായി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അടുത്ത ചിത്രങ്ങളില്‍ വിമലയാണ് നായിക. നസ്രാണിയിലാണ് വിമലാ രാമന്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. കോളജ് കുമാരനില്‍ വിമല മോഹന്‍ലാലിന്റെ നായികയാണ്.

ദിലീപ് നായകനായ ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസില്‍ വിമലക്ക് ഒരു വേഷമുണ്ടെങ്കിലും നായികയല്ല. എന്നാല്‍ ദിലീപിനൊപ്പം വീണ്ടും അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ വേഷം നായികയുടേതാണ്. രാജസേനനന്‍ സംവിധാനം ചെയ്യുന്ന റോമിയോയിലാണ് വിമല ദിലീപിന്റെ നായികയാവുന്നത്.

Topics: vimala raman, malayalam, superstars, romeo, dileep

Malayalam Photos

Go to : More Photos