twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിക്കുറിശി അവാര്‍ഡ് പൃഥ്വിരാജിനും മീരാജാസ്മിനും

    By Super
    |

    തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജിനും (അകലെ) മികച്ച നടിക്കുള്ള അവാര്‍ഡ് മീരാജാസ്മിനും (പെരുമഴക്കാലം) ആണ്.

    മലയാള സിനിമാ രംഗത്തിന് നല്‍കിയ സമഗ്രസംഭാവനകളുടെ പേരിലുള്ള ചലച്ചിത്ര കുലപത നടന്‍ മധുവിനാണ്. ജ-ഗതി ശ്രീകുമാറിന് സരസവചസ്പതി അവാര്‍ഡ് ലഭിക്കും. കഥാവശേഷനാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്. മികച്ച സംവിധായകരായി ടി.വി ചന്ദ്രനേയും (കഥാവശേഷന്‍) കമലിനെയും (പെരുമഴക്കാലം) തിരഞ്ഞെടുത്തു.

    മറ്റ് അവാര്‍ഡുകള്‍:
    തിരക്കഥാകൃത്ത്: എസ്.എന്‍.സ്വാമി (ചിത്രം സേതുരാമയ്യര്‍)
    സംഗീത സംവിധായകന്‍ : എം. ജയചന്ദ്രന്‍ (കല്ലായികടവത്തെ...)
    ഗാനരചയിതാവ് : ഗിരീഷ് പുത്തഞ്ചേരി (കണ്ണുനട്ട് കാത്തിരുന്നിട്ടും...)
    ഗായകന്‍ : എം.ജി. ശ്രീകുമാര്‍ (മറക്കുടയാല്‍...)
    ഗായിക : ഗായത്രി (എന്തേ നീ കണ്ണാ...)
    പ്രത്യേക പുരസ്കാരം -ഗീതു മോഹന്‍ദാസ് (ചിത്രം അകലെ).

    തിരുവനന്തപുരം സെനറ്റ് ഹാളില്‍ സപ്തംംബര്‍ നാലിന് തിക്കുറിശ്ശി കലാഗ്രാമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

    സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം തിക്കുറിശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍-മാധ്യമ-നാടക അവാര്‍ഡുകളും വിതരണം ചെയ്യുന്നതാണ്. ഇതോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുകയും ചെയ്യും.

    Read more about: prithviraj meera jasmine award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X