» 

സിനിമാ ബന്ദ് പിന്‍വലിച്ചു

 
Share this on your social network:
   Facebook Twitter Google+    Comments Mail

സിനിമാ ബന്ദ് പിന്‍വലിച്ചു
ജൂലൈ 03, 2004

തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന സിനിമാ ബന്ദ് പിന്‍വലിച്ചു. ഫിലിം ചേംബര്‍ ഭാരവാഹികളും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സിനിമാ ബന്ദ് പിന്‍വലിക്കാന്‍ തീരുമാനമായത്.

ഫിലിം ചേംബര്‍ ഉന്നയിച്ച ആവശ്യങ്ങളിന്‍മേല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാവുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ബന്ദ് പിന്‍വലിക്കുന്നതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വ്യക്തമാക്കി. ജൂലൈ മൂന്ന് ശനിയാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും നിര്‍ത്തിവച്ച സിനിമാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും സിയാദ് കോക്കര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവപൂര്‍വമായ തീരുമാനം ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് എം. എം. ഹസ്സനും ചെര്‍ക്കളം അബ്ദുള്ളയും ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.

സിനിമാരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. ശങ്കരനാരായണന്‍, എം. എം. ഹസ്സന്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ് ചേംബര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

സിനിമാബന്ദ് മൂലം നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലിരിക്കുന്ന സിനിമകളുടെ പത്തോളം പ്രവര്‍ത്തനമാണ് മുടങ്ങിക്കിടന്നിരുന്നത്.

Malayalam Photos

Go to : More Photos