» 

ഭ്രമരത്തിലെ അവിശ്വസനീയത എന്തെന്ന് നിര്‍മാതാവ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഭ്രമരത്തിലെ അവിശ്വസനീയത എന്ത്?
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തിനിടെ ബ്ലെസി സംവിധാനം ചെയ്ത ഭ്രമരത്തിനെതിരെ ജൂറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ രംഗത്ത്.

ഭ്രമരത്തിന്റെ കഥയില്‍ അവിശ്വസനീയത എവിടെയാണെന്നു ജൂറി വെളിപ്പെടുത്തണമെന്ന്‌നിര്‍മാതാവ് രാജു മല്യത്ത് ആവശ്യപ്പെട്ടു. വിശ്വസിക്കാവുന്ന കഥകളേ സിനിമയാക്കാവൂ എന്നാണെങ്കില്‍ ലോക ക്ലാസിക്കുകളില്‍ പലതിനെയും തള്ളിപ്പറയേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമ കല്‍പിത കഥയാണ്. സംവിധായകന്റെ മനസ്സിലുള്ളത് പ്രേക്ഷകരില്‍ എത്തിക്കാന്‍ വ്യത്യസ്ത ശൈലി ഉപയോഗിച്ചോ, അതു വിജയം കണ്ടോ എന്നൊക്കെയാണു നോക്കേണ്ടത്. ചെറിയൊരു തന്തുവില്‍നിന്നാണു കഥ രൂപപ്പെടുന്നത്. അതു പ്രേക്ഷകര്‍ വശ്വസിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പഴശ്ശിരാജയില്‍ പത്മപ്രിയ അവതരിപ്പിയ്ക്കുന്ന കഥാപാത്രം കാട്ടുവള്ളിയില്‍ തൂങ്ങി ചാടുന്നതും മറ്റും കാണിക്കുന്നുണ്ട്. അതെല്ലാം വിശ്വസനീയമാണോയെന്ന് രാജു മല്യത്ത് ചോദിച്ചു.

ജനം ഇഷ്ടപ്പെടുകയും പല പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണ് ഭ്രമരം. മോഹന്‍ലാലിന്റെ മികച്ച പ്രകടനവും അതിലുണ്ട്. സിനിമയുടെ വിശ്വസനീയത നോക്കിയല്ലല്ലോ നടന്റെ അഭിനയത്തെ പരിഗണിയ്‌ക്കേണ്ടത്.

എല്ലാത്തിനോടും ക്ഷമിക്കുക എന്നതാണ് ഏറ്റവും വലിയ ആയുധമെന്ന നല്ല സന്ദേശം ഭ്രമരം നല്‍കുന്നുണ്ട്. അതൊന്നും ജൂറി കണ്ടില്ല. തങ്ങളൊഴിച്ച് മറ്റുള്ളവരെല്ലാം വിഡ്ഢികളാണ് എന്നാണോ ജൂറി അംഗങ്ങള്‍ കരുതുന്നത്. ഇത്തരം പ്രതികൂല പരാമര്‍ശങ്ങള്‍ നല്ല സിനിമ സൃഷ്ടിക്കാനുള്ള താത്പര്യം നഷ്ടപ്പെടുത്തുമെന്ന് രാജു മല്യത്ത് ചൂണ്ടിക്കാട്ടി.

Read more about: ചലച്ചിത്ര അവാര്‍ഡ്, പഴശ്ശിരാജ, ഭ്രമരം, മോഹന്‍ലാല്‍, bhramaram, mohanlal, pazhassi raja, state award

Malayalam Photos

Go to : More Photos