twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഖക്ഷതങ്ങളിലെ സലീമ എവിടെയാണ്?

    By Ravi Nath
    |

    നഖക്ഷതങ്ങളിലെ ഊമയായ പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. കഥാപാത്രത്തോട് അത്രമേല്‍ ചേര്‍ന്നു നില്ക്കുന്ന രൂപഭാവങ്ങളായിരുന്നു സലീമയുടേത്.

    പക്ഷേ എം.ടി ഹരിഹരന്‍ ടീം കൂട്ടുകെട്ടില്‍ ഇറങ്ങിയ നഖക്ഷതങ്ങളില്‍ വിനീതിന്റെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു സലീമ. മോനിഷ ആദ്യചിത്രത്തിന് തന്നെ ദേശീയ അംഗീകാരവും മറ്റും നേടിയെടുത്ത് പ്രശസ്തിയിലേയ്ക്കുയര്‍ന്നപ്പോള്‍ സലീമയെ അധികം കാണാന്‍ കഴിഞ്ഞില്ല.

    കലവൂര്‍ രവികുമാറിന്റെ ഫാദേര്‍സ്‌ഡേ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ആദ്യചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സലീമയെക്കുറിച്ച് നടന്‍ വിനീത് പറയുന്നു. എപ്പോഴും ഒരു ദുഃഖഛായ നിഴലിടുന്ന സലീമ സെന്റിമെന്റ്‌സ് സീനാണ് വരുന്നതെങ്കില്‍ വളരെ മുമ്പേ ഇമോഷണലാവുകയും തനിച്ചിരുന്ന് കരയുകയും ചെയ്യുമായിരുന്നുത.

    തനിയ്‌ക്കൊപ്പം അവരഭിനയിച്ച ചിത്രങ്ങളില്‍ ഇതായിരുന്നു തന്റെ അനുഭവമെന്നാണ് വിനീത് പറയുന്നത്. എന്നാല്‍ ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ച് ഒരിക്കലും സലീമയോട് ചോദിച്ചിട്ടില്ലെന്നും വിനീത് പറയുന്നു.

    തമിഴിലെ ആദ്യകാല പ്രശസ്തനടിയുടെ മകളായ സലീമയ്ക്ക് മലയാളത്തില്‍ ഏറെ അവസരങ്ങളൊന്നും ലഭിച്ചില്ല. നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങി നാലോ അഞ്ചോ ചിത്രങ്ങള്‍മാത്രമാണ് സലീമയുടേതായി മലയാളത്തിലുള്ളത്. പക്ഷേ മൂന്നുചിത്രത്തിലെ കഥാപാത്രവും മലയാളികള്‍ ഓര്‍ത്തുവെയ്ക്കുന്നതാണെന്നത് മറ്റൊരുകാര്യം.

    കാതല്‍ദേശത്തിന്റെ സെറ്റില്‍ സലീമ തന്നെ കാണാനെത്തിയിരുന്നുവെന്നും അപ്പോഴാണ് അമ്മ മരിച്ച വിവരം പറയുന്നതെന്നും വിനീത് പറയുന്നു. തമിഴ് സിനിമയില്‍ പ്രശസ്ത താരമാണെങ്കിലും സലീമയുടെ അമ്മയും വല്ലാതെ ഒതുക്കപ്പെട്ട നിലയിലായിരുന്നു.

    മകളെ സിനിമയിലേക്ക് അയക്കാന്‍ അവര്‍ക്ക് തീരെ താത്പര്യമില്ലാതിരുന്നിട്ടും മലയാളസിനിമയിലെ മഹാപ്രതിഭകളുടെ ചിത്രത്തിലൂടെ രംഗപ്രവേശം കിട്ടിയാല്‍ മകള്‍ അഭിനയം കൊണ്ട് രക്ഷപ്പെട്ടുപോകുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവും. കാതല്‍ദേശത്തിലെ കാഴ്ചക്കുശേഷം സലീമയെ കണ്ടിട്ടുമില്ല അവരെപ്പറ്റി ഒന്നും കേട്ടിട്ടുമില്ല- വിനീത് പറയുന്നു.

    എന്തായാലും സലീമയെ നഷ്ടപ്പെട്ടതിലൂടെ നല്ലൊരു നടിയെയാണ് ചലച്ചിത്രലോകത്തിന് നഷ്ടപ്പെട്ടതെന്നതില്‍ തര്‍ക്കമില്ല. സിനിമയില്‍ നിലനില്‍ക്കുക എന്നത് എക്കാലത്തും വലിയ വെല്ലുവിളിയാണ്. അതിന് ആത്മാര്‍ത്ഥതയ്ക്കും കഴിവിനുമൊക്കെ അപ്പുറത്ത് ഭാഗ്യവും
    കൌശലവുമൊക്കെ ഒരു ഘടകമാണ്.

    English summary
    The pretty actress who were acted in Nakhakshathangal, Aranyakam and Vandanam, Saleema is a gifted artist, She was so hauntingly attractive, but she failed to get more movies in Malayalam,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X