» 

പൃഥ്വിയുടെ മികച്ച പത്ത് സിനിമകള്‍

Posted by:

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനമയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് പൃഥ്വിരാജ്. അഭിനയശേഷി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ നടന്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. മലയാള സിനിമയില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു. നടന്‍, നിര്‍മ്മാതാവ് ,ഗായകന്‍ എന്നീ നിലകളിലെല്ലാം ഇതിനോടകം തന്നെ പൃഥ്വി തന്‍റെ കഴിവ് തെളിയിച്ചു

2002 ല്‍ നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഈ നിടന്‍ ഇതിനോടകം തന്നെ 75 ചലച്ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. സൗത്ത് ഇന്ത്യയിലെ മികച്ച യുവ നടന്‍മാരില്‍ ഒരാളായ പൃഥ്വി ബോളിവുഡിലും സജീവമാവുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിയുടെ മിക്ക സിനിമകളും വിജയം കണ്ടവയായിരുന്നു. സംവിധായകന്‍ പരാജയപ്പെടുന്നിടത്തുപോലും പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ശേഷി ഒന്നു കൊണ്ട് മാത്രം സിനിമ വിജയിച്ച ചരിത്രവും വിരളമല്ല. പൃഥ്വി രാജിന്റെ മികച്ച പത്ത് ചിത്രങ്ങള്‍ ഇവയാണ്.

മെമ്മറീസ്

പൃഥ്വിരാജ് അഭിനയിച്ചതിനല്‍ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് മെമ്മറീസ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

മുംബൈ പൊലീസ്

മുംബൈ പൊലീസ് എന്ന ചിത്രം ചെയ്യാന്‍ പൃഥ്വിരാജ് കാട്ടിയ ധൈര്യം തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകം. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്. റഹ്മാന്‍, ജയസൂര്യ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.

സെല്ലുലോയ്ഡ്

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് പൃഥിയ്ക്ക് നേടി കൊടുത്ത ചിത്രമാണ് സെല്ലുലോയ്ഡ്. ജെ ഡി ഡാനിയേലിന്റെ ജീവിതം പ്രമേയമാക്കിയ ചിത്രം സംവിധാനം ചെയ്തത് കമല്‍ ആയിരുന്നു. മമത മോഹന്‍ദാസ് ആണ് പൃഥിയുടെ നായികയായി അഭിനയിച്ചത്.

അയാളും ഞാനും തമ്മില്‍

60-0ംമത് ഐഡിയ സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച മലയാള ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. പൃഥ്വിയ്ക്ക് സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പൃഥ്വിയ്ക്ക് ലഭിച്ചത്.

ഇന്ത്യന്‍ റുപ്പി

മലയാളത്തിലെ ഏറ്റവും നല്ല മലയാള ചലച്ചിത്രമായി ദേശീയ അവാര്‍ഡ് നേടിയ ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പി. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച മലയാള ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു ഇത്. ഇന്ത്യന്‍ റുപ്പിയില്‍ റീമ കല്ലിംഗല്‍ ആയിരുന്നു പൃഥ്വിയുടെ നായിക. അന്തരിച്ച നടന്‍ തിലകനും ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചു.

മാണിക്യകല്ല്

പൃഥ്വി രാജ് അധ്യാപകന്റെ വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് മാണിക്യകല്ല്. സംവൃതയായിരുന്നു ചിത്രത്തില്‍ നായിക.

വീട്ടിലേക്കുള്ള വഴി

ഡോ.ബിജുവിന്റെ വീട്ടിലേക്കുള്ള വഴി എന്ന സിനിമയും പൃഥ്വിരാജിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. കേരളത്തില്‍ നിന്ന് ചെറുപ്പക്കാരെ എങ്ങനെയൊക്കെയാണ് തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത് എന്നതിനെപ്പറ്റിയൊക്കെയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

പോക്കിരി രാജ

മമ്മൂട്ടിയും പൃഥിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരിരാജ എന്ന ചിത്രം മികച്ച ഒരു കൊമേഴ്‌സ്യല്‍ സിനിമയായിരുന്നു.

റോബിന്‍ഹുഡ്

ജോഷി ചിത്രമായ റോബിന്‍ഹുഡിനല്‍ വളരെ വ്യത്യസ്തമായ വേഷത്തിമലാണ് പൃഥ്വി എത്തിയത്. നരേന്‍, ഭാവന, ജയസൂര്യ, സംവൃത എന്നിവരും ചിത്രത്തിലുണ്ട്.

See next photo feature article

പുതിയ മുഖം

പൃഥ്വിയ്ക്ക് പുതിയ മുഖം നല്‍കിയ ചിത്രം തന്നെയായിരുന്നു പുതിയ മുഖം. മീര നന്ദന്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ .

Read more about: prithviraj, urumi, memmories, film, ayalum njanum thammil, പൃഥ്വിരാജ്, ഉറുമി, മെമ്മറീസ്, സിനിമ, അയാളും ഞാനും തമ്മില്‍
English summary
Prithviraj can be regarded as one of the most successful actor in the industry. He hails from a family that has an acting background. He is famous as an actor, singer as well as a producer.
Please Wait while comments are loading...

Malayalam Photos

Go to : More Photos