twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    By Aswathi
    |

    മുപ്പത്തിയാറ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ നാല് തവണയാണ് മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഭരതം(1991), വാനപ്രസ്ഥം (2000) എന്നീ ചിത്രങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും കിരീടം (1989) എന്ന ചിത്രത്തിലെ അഭിനയച്ചിന് മികച്ച അഭിനയത്തിനുള്ള സെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു. മോഹന്‍ലാല്‍ നിര്‍മിച്ച 'വാനപ്രസ്ഥ'ത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അങ്ങനെ നാല്!

    ഈ നാല് നമുക്കറിയാവുന്ന കണക്ക്, പക്ഷെ 13 തവണയാണ് ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്റെ കൈയ്യെത്തു ദൂരെ നിന്ന് അകന്നു പോയത്. അവാര്‍ഡ് നിര്‍ണയത്തിലെ രാഷ്ട്രീയം കൊണ്ടും ഉത്തരേന്ത്യന്‍ ലോബിയുടെയും ജൂറിയുടെയും കളികൊണ്ടും എല്ലാം അവസാന റൗണ്ടില്‍ പുറത്താകുകയായിരുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണിത്. ആ പതിമൂന്ന് ചിത്രങ്ങളെതല്ലാമെന്ന് നോക്കൂ...

    പാദ മുദ്ര

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    1988 ല്‍ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ പാദമുദ്ര എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലിനെ ആദ്യമായി ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചത്.

    ദശരഥം

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    സിബി മലയില്‍ സംവിധാനത്തില്‍ 1989 ല്‍ വീണ്ടും മോഹന്‍ലാലിനെ ദേശീയ പുരസ്‌കാരം മോഹിപ്പിച്ചു.

    സദയം

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    ഒടുവില്‍ 91ല്‍ ഭരതം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം സദയം എന്ന ചിത്രത്തിന് വേണ്ടിയും മോഹന്‍ലാലിനെ ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചു.

     വാസ്തുഹാര

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    ജി അരവിന്ദന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാസ്തുഹാര.

    കാലാപാനി

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    കേരളക്കര കടന്നും അംഗീകാരം ലഭിച്ച കാലാപനിയിലെ അബിനയത്തിനംു ദേശീയ പുരസ്‌കാരം പടിക്കലോളം എത്തി കടന്നു പോയി.

    ഇരുവര്‍

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലും മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന് കിട്ടുമായിരുന്നു.

    തന്മാത്ര

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    അല്‍ഷ്യമേഴ്‌സ് ബാധിച്ചയാളായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ ദേശീയ പുരസ്‌കാരത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിച്ചില്ല. ബ്ലസി സംവിധാനം ചെയ്ത ചിത്രം 2005ലാണ് പുറത്തിറങ്ങിയത്.

    പരദേശി

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    സ്വാതന്ത്ര്യത്തിന് മുമ്പ് ജോലി തേടി വിദേശത്തുപോയ ഇന്ത്യന്‍ പൗരന്റെ കഥ പറഞ്ഞ ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദിന്റെ പരദേശി. വല്യക്കത്ത് മൂസയായി മോഹന്‍ലാല്‍ അപാര അഭിനയം കാഴ്ചവച്ചെങ്കിലും ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചു തള്ളി

    ഭ്രമരം

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    2009 ല്‍ ഭ്രമരത്തിലൂടെ ബ്ലസ്സി വീണ്ടും മോഹന്‍വലാലിനെ ദേശീയ പുരസ്‌കാരത്തിനെ അടുത്തുവരെ എത്തിച്ചു.

    പ്രണയം

    13 തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നഷ്ടപ്പെട്ടു

    തന്മാത്രയ്ക്കും ഭ്രമരത്തിനും ശേഷം ബ്ലസ്സിയുടെ പ്രണയവും മോഹന്‍ലാലിന് നല്‍കിയത് മികച്ച കഥാപാത്രമാണ്. ഒടുവില്‍ കൈയ്യെത്തും ദൂരെ വച്ച് ടന്നു പോയതും പ്രണയത്തിലെ അഭിനയത്തിന് വച്ചുനീട്ടിയ ദേശീയ പുരസ്‌കാരമാണ്.

    English summary
    13 times Mohanlal lost national award for the best actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X