twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാസിലിനെ രക്ഷിയ്ക്കാന്‍ ഫഹദ്

    By Ajith Babu
    |

    Fahad Fazil,
    ഒരു പതിറ്റാണ്ട് മുമ്പ് ഏറെ പ്രതീക്ഷകളോടെയായിരുന്നു കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ഫാസില്‍ തന്റെ മകനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതോടെ ഷാനുവെന്ന പേരിലെത്തിയ ഫഹദും വിസ്മൃതിയിലായി.

    ഒരുപാട് ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ഫാസിലെന്ന സംവിധായകന്റെ പതനത്തിന്റെ തുടക്കവും ഏതാണ്ട് ഇതേക്കാലത്ത് തന്നെയായിരുന്നു.

    എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫഹദ് ന്യൂജനറേഷന്‍ സംവിധായകരുടെ സിനിമകളിലൂടെ ശ്രദ്ധേയനായി. കരിയറില്‍ സൂക്ഷിച്ച് ചുവടുവയ്ക്കുന്ന ഈ ഫഹദ് മലയാളസിനിമയുടെ ഭാവി വാഗ്ദാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

    അതേസമയം ഫാസില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. 2002ല്‍ പുറത്തിറങ്ങിയ കൈയ്യെത്തും ദൂരത്തിന് ശേഷം നാല് ഫാസില്‍ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയെങ്കിലും ഒന്നുപോലും വിജയം കണ്ടില്ല. മാറിയ കാലത്തിനൊപ്പം ചുവടുമാറ്റാന്‍ കഴിയാതെ പോയതാണ് മുതിര്‍ന്ന സംവിധായകന് തിരിച്ചടിയായത്.

    എന്തായാലും പിതാവിന് കൈത്താങ്ങായി ഫഹദ് ഫാസില്‍ എത്തുകയാണ്. ഫാസിലിന്റെ ശിഷ്യന്‍ സിദ്ദിഖിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ഫഹ്ദ് നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മകനും ഗുരുവും ചേര്‍ന്ന് ഫാസിലിനെ വീണ്ടും വെള്ളിവെളിച്ചത്തിലെത്തിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

    English summary
    Though his debut vehicle designed and executed by his father almost a decade ago failed to push off, Fahd Fazil made an impressive comeback from that debacle with the help of some new age filmmakers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X