twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി രതിയുടെ പുതിയൊരു ഭാഷ്യം

    By Ajith Babu
    |

    ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. കാര്യമായ വെട്ടിമാറ്റലുകളില്ലാതെ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് ഈ റീമേക്ക് ചിത്രത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 16ന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.

    കൗമാരക്കാരന്റെ രതിസങ്കല്‍പ്പങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച ഭരതന്‍പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിന് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭാഷ്യമൊരുങ്ങുന്നത്. 1978രതിയുടെ നിഗൂഢതകള്‍ തേടിയുള്ള കൗമാരക്കാരന്റെ യാത്രയാണ് രതിനിര്‍വേദത്തിലൂടെ ഭരതനും പത്മരാജനും വെള്ളിത്തിരയിലേക്ക് ആവാഹിച്ചത്. കാലവും കോലവും മാറിയെങ്കിലും എല്ലാ കൗമാരക്കാരുടെ മനസ്സിലും ഒരി രതിചേച്ചിയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ ഒരു പപ്പുവും.

    അങ്ങനെയൊരു സാധ്യത കണ്ടുകൊണ്ടാണ് സംവിധായകന്‍ ടികെ രാജീവ് കുമാര്‍ രതിനിര്‍വേദത്തിന്റെ പുതിയ ഭാഷ്യം ചമയ്ക്കുന്നത്. ജയഭാരതി ജീവന്‍ നല്‍കിയ രതിചേച്ചിയ്ക്ക് മേലില്‍ ശ്വേതഭാവമായിരിക്കും. രതിയുടെ നിഗൂഢതകള്‍ തിരഞ്ഞ പപ്പുവായെത്തുന്നത് ശ്രീജിത്താണ്.

    രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിയ്ക്കുന്ന രതിനിര്‍വേദം കേരളത്തിന് പുറത്തും തിയറ്ററുകളിലെത്തും.

    English summary
    One of the most eagerly awaited Malayalam films the remake of Bharathan's 1978 Rathinirvedam by TK Rajeev Kumar as 2011 Rathinirvedam has been censored.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X