twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാധ്യാരെ മോഷ്ടിച്ചതെങ്ങനെ?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/15-vadhiyar-story-allegation-jayasurys-new-film-1-aid0166.html">« Previous</a>

    Vadhyar
    പറവൂര്‍ സ്വദേശിയായ നഹാസ് കുറേക്കാലമായി മോഷണം പോയ തിരക്കഥയുടെ പണിപ്പുരയിലായിരുന്നുവത്രേ. നിര്‍മ്മാതാക്കളെ കണ്ട് കഥ പറയാറുള്ള പതിവ് ശൈലിയില്‍ തന്നെയാണ് നഹാസ് വാധ്യാരുടെ നിര്‍മാതാവ് സുധീഷിനോടും കഥ പറയാന്‍ സ്വീകരിച്ചത് അത് ഇങ്ങനെ ഒരു ചതിയായ് മാറുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.

    കൊച്ചി വാഴക്കാലയില്‍ ടിഡി ദാസന്‍ സിക്‌സ്ത്ത് സ്‌റാന്‍ഡേര്‍ഡ് ബിയുടെ ഷൂട്ടിംഗ് നടന്ന വീട്ടില്‍ വെച്ചാണ് നിര്‍മ്മാതാവ് എന്‍ സുധീഷിനോടും ഷാജി വര്‍ഗ്ഗീസിനോടും നഹാസ് കഥ പറഞ്ഞത്. വണ്‍ലൈന്‍
    മാത്രമല്ല സിനിമയുടെ മൊത്തം സ്ട്രക്ചര്‍ നഹാസ് വിശദമാക്കുകയും ചെയ്തിരുന്നു. കഥ പറഞ്ഞ് തിരിച്ചുപോയ നഹാസ് തനിയ്ക്ക് പറ്റിയ അബദ്ധം തിരിച്ചറിയുമ്പോഴേക്കും വാധ്യാര്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരുന്നു.

    അടിച്ചുപൊളിച്ച് നടക്കാന്‍ കൊതിച്ചവന്‍ യുപി സ്‌കൂള്‍ അദ്ധ്യാപകനായ് എത്തുന്നതോടെ തുടങ്ങുന്ന പ്രശ്‌നങ്ങളാണ് വാധ്യാരുടെ പ്രമേയം. ശ്രീനിവാസന്‍ , വിനയന്‍ തുടങ്ങിയവരാണ് ഇതിനുമുമ്പ് കഥാമോഷണത്തിന് ചീത്തപേര് കേള്‍പ്പിച്ചവരില്‍ പ്രമുഖര്‍.

    ഇക്കാര്യത്തില്‍ നഹാസിന്റെ വാദം തെളിയിക്കപ്പെട്ടാല്‍ തന്റെ പ്രഥമചിത്രം തന്നെ മോഷണമാണെന്ന് നിധീഷ് ശക്തി സമ്മതിക്കേണ്ടിവരും. അന്യഭാഷ, ദേശചിത്രങ്ങള്‍ ചുരണ്ടി മലയാളത്തില്‍ മെനഞ്ഞെടുക്കുന്ന തിനിടയില്‍ കൂടെ നടക്കുന്നവന്റെ പോക്കറ്റടിക്കുന്ന പ്രവണത അത്ര നല്ലതല്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

    മുന്‍പേജില്‍
    കോടതി വിധി കാത്ത് വാധ്യാര്‍

    <ul id="pagination-digg"><li class="previous"><a href="/news/15-vadhiyar-story-allegation-jayasurys-new-film-1-aid0166.html">« Previous</a>

    English summary
    Due to the story allegations exhorted by P N Nahas, a native of Paravoor, the sensoring works has been stopped by Ernakulam District Court. Nahas said that two years before he had told story of Vadhyar to N Sudheesh (Producer) and his friend Shaji Vargheese. They had only changed the story backgorund, he added.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X