» 

ബ്രേക്കിംഗ് ന്യൂസ് ലൈവില്‍ കാവ്യ

Posted by:

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സുധീര്‍ അമ്പലപ്പാടിന്റെ പ്രഥമ സിനിമ സംരംഭമായ ബ്രേക്കിംഗ് ന്യൂസ് ലൈവില്‍ കാവ്യ കേന്ദ്ര കഥാപാത്രമാകുന്നു. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.

ചടങ്ങില്‍ നിലവിളക്കു തെളിയിച്ചതും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതും എംടി വാസുദേവന്‍ നായരാണ്. വികെസി മമ്മദ് കോയ ആദ്യ ക്ലാപ്പടിച്ചു.ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബാന്തരീക്ഷത്തിന്റെ പാശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രസക്തമായും നര്‍മ്മ രൂപേണയും അവതരിപ്പിക്കുകയാണ് ബ്രേക്കിംഗ് ന്യൂസ് ലൈവില്‍.

ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മാധ്യമങ്ങളുടെ വാര്‍ത്ത സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകള്‍ക്ക് സിനിമ പ്രാധാന്യം നല്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ജി കിഷോറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

പ്രേമദാസ് ഇരുവള്ളൂരിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്കുന്നു. നയനയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യയാണ്. വിനീത്, ദേവന്‍, ബാബുരാജ്, മാമുക്കോയ, തിലകന്‍, വിനായകന്‍, ജ്യോതിര്‍മയി, ശരണ്യ മോഹന്‍,കല്‍പന, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബ്രേക്കിംഗ് ന്യൂസിന്റെ പ്രധാന ലൊക്കേഷനുകള്‍ കോഴിക്കോട്, ഒറ്റപ്പാലം, തൊടുപുഴ, മുന്നാര്‍, ഹൈദരാബാദ് എന്നിവയാണ്.

Read more about: kavya madhavan, breaking news live, actress, media, കാവ്യ മാധവന്‍, ബ്രേക്കിങ് ന്യൂസ് ലൈവ്, നടി, മാധ്യമം
English summary
Kavya Madhavan is all set to play an author backed role in Breaking News Live.
Please Wait while comments are loading...

Malayalam Photos

Go to : More Photos