» 

മോളിവുഡില്‍ മീഡിയ മൂവികളുടെ കാലം

Posted by:
Give your rating:

മലയാള സിനിമ മാധ്യമങ്ങളുടെ കൈപ്പിടിയിലേക്ക്. കേട്ടിട്ട് തെറ്റിദ്ധരിയ്‌ക്കേണ്ട, മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പശ്ചാത്തലാക്കി ഒരുപിടി സിനിമകളാണ് അണിയറയിലൊരുങ്ങുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പുതുമുഖതാരങ്ങള്‍ വരെ ഈ മീഡിയ സിനിമകളില്‍ അണിനിരക്കുന്നുണ്ടെന്നതാണ് ഇതിലെ മറ്റൊരു കൗതുകം.

Ananya and Mammootty

ഹീറോയ്ക്ക് ശേഷം സംവിധായകന്‍ ദീപനൊരുക്കുന്ന ചിത്രമായ ന്യൂസ്‌മേക്കര്‍ ടിവി ചാനലുകളുടെ അണിയറക്കഥകളാണ് പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ചിത്രം മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ പ്രേക്ഷകരെ ഓര്‍മ്മിപ്പിയ്ക്കും.

ടിആര്‍പി റേറ്റിങ് ഉയര്‍ത്തുന്നതിന് വേണ്ടി ഏതു സംഭവും സെന്‍സേഷനാക്കി മാറ്റാന്‍ ഉത്സാഹിയ്ക്കുന്ന ടിവി ചാനല്‍ ജേണലിസ്റ്റുകളെ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് കാണാനാവും. ഒരു സംഭവം സെന്‍സേഷനലൈസ് ചെയ്യപ്പെടുമ്പോള്‍ അതിനിരയാക്കപ്പെടുന്ന ഒരുപാടുപേരുണ്ടെന്ന് ന്യൂസ്‌മേക്കറിന്റെ തിരക്കഥ രചിയ്ക്കുന്ന വിനോദ് ഗുരുവായൂര്‍ പറയുന്നു. അവരുടെ കൂടെ കഥയാണ് ന്യൂസ്‌മേക്കര്‍.

മൈന ഫെയിം സേതു, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായകി കന്നഡ നടി നികേഷയാണ്. മലയാളത്തിന് പുറമെ കന്നഡയിലും ചിത്രം നിര്‍മിയ്ക്കാനാണ് പദ്ധതയിട്ടിരിയ്ക്കുന്നത്.

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ദി റിപ്പോര്‍ട്ടര്‍ എന്ന സിനിമയുടെ പേരുകേള്‍ക്കുമ്പോള്‍ തന്നെ സിനിമയുടെ സ്വഭാവം മനസ്സിലാവും. കേരളത്തില്‍ അടുത്തിടെ ചര്‍ച്ചാവിഷയമായ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ടറിന്റെ കഥ വികസിയ്ക്കുന്നത്.

സസ്‌പെന്‍സിനൊപ്പം പ്രണയവും സംഗീതവും നിറയുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. കുറ്റവാളികള്‍ നിറയുന്ന നഗരജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്കൊപ്പം ഉദ്വേഗജനകമായ ഒരു കഥയും റിപ്പോര്‍ട്ടറിലുണ്ട്.

ശിക്കാറിനു ശേഷം എസ്. സുരേഷ്ബാബു തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ റിപ്പോര്‍ട്ടറില്‍ സമുദ്രക്കനിയും കൈലേഷും അനന്യയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
അടുത്തപേജില്‍
മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലും ചാനലില്‍

Read more about: mammootty, mohanlal, news maker, run baby run, kavya madhavan, ananaya, the reporter, breaking news live, media, മാധ്യമം, ന്യൂസ്‌മേക്കര്‍, മമ്മൂട്ടി, റണ്‍ ബേബി റണ്‍, മോഹന്‍ലാല്‍, കാവ്യ മാധവന്‍, അനന്യ
English summary
Media, News Maker, Mammootty, Run Baby Run, Mohanlal, Kavya Madhavan, Ananaya, The Reporter, Breaking News Live
Please Wait while comments are loading...

Malayalam Photos

Go to : More Photos