» 

മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലും ചാനലില്‍

Posted by:
Give your rating:

ഒരേ വേഷങ്ങളില്‍ ഒരേ സമയം പ്രത്യക്ഷപ്പെട്ട് വെള്ളിത്തിരയില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ട് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും. മോളിവുഡിന്റെ ആക്ഷന്‍ സംവിധായകന്‍ ജോഷി ഒരുക്കുന്ന റണ്‍ ബേബി റണ്ണും ഇങ്ങനെയൊരു ഏറ്റുമുട്ടലിനാണ് കളമൊരുക്കുന്നത്.


മമ്മൂട്ടിയുടെ ന്യൂസ്‌മേക്കറിനെപ്പോലെ ഒരു ന്യൂസ് ചാനലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു ക്യാമറമാനായാണ് ലാല്‍ വേഷമിടുന്നത്. കോളിവുഡിന്റെ പുതിയ തരംഗമായ അമല പോള്‍ സീനിയര്‍ എഡിറ്ററായും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

വാര്‍ത്തകളുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികള്‍ തമ്മിലുള്ള രസകരമായ ബന്ധവും ഒരു പ്രത്യേക ദൗത്യത്തിലേക്ക് ഇവര്‍ ഒരുമിച്ചെത്തുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. കോമഡിയും ആക്ഷനും കുടുംബ പശ്ചാത്തലവുമെല്ലാമുള്ള ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സച്ചി-സേതു ടീമിലെ സച്ചിയാണ്.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന റണ്‍ ബേബി റണ്ണില്‍ ബിജു മേനോന്‍, സിദ്ദിഖ്, സായികുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സെവന്‍സിനു ശേഷം ജോഷി സംവിധാനം ചെയ്‌യുന്ന റണ്‍ ബേബി റണ്ണിന്റെ പേരിന് പ്രചോദനമായിരിക്കുന്നത് റണ്‍ ലോല റണ്‍ എന്ന ജര്‍മ്മന്‍ ചിത്രമാണ്.

മോളിവുഡിന്റെ മാധ്യമ സിനിമകള്‍ ഇവിടെയും തീരുന്നില്ല. സൂപ്പര്‍നായിക കാവ്യ മാധവനും വാര്‍ത്തയ്ക്ക് പിന്നാലെയാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സുധീര്‍ അമ്പലപ്പാടിന്റെ പ്രഥമ സിനിമ സംരംഭമായ ബ്രേക്കിംഗ് ന്യൂസ് ലൈവിലാണ് കാവ്യ നായികയാവുന്നത്.

കുടുംബാന്തരീക്ഷത്തിന്റെ പാശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രസക്തമായും നര്‍മ്മ രൂപേണയും അവതരിപ്പിക്കുകയാണ് ബ്രേക്കിംഗ് ന്യൂസ് ലൈവില്‍. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മാധ്യമങ്ങളുടെ വാര്‍ത്ത സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകള്‍ക്ക് സിനിമ പ്രാധാന്യം നല്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ജി കിഷോറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ന്യൂഡെല്‍ഹി, ജേണലിസ്റ്റ്, വാര്‍ത്ത, അഗ്രജന്‍, പത്രം,അഗ്നിദേവന്‍, സ്വലേ, കല്‍ക്കട്ട ന്യൂസ്....മലയാളത്തില്‍ മീഡിയയുമായി ബന്ധപ്പെട്ട സിനിമകള്‍ ആവോളമുണ്ട്. കല്‍ക്കട്ട ന്യൂസ് പോലുള്ള ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പത്രലോകത്തെ കഥകളാണ് മലയാളത്തില്‍ കൂടുതലും വന്നിട്ടുള്ളത്. മാറിയ കാലത്ത് ചാനല്‍ക്കഥകളുമായി മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ രംഗത്തെത്തുമ്പോള്‍ പ്രേക്ഷകന് ഏറെ കാണാനും കേള്‍ക്കാനുമുണ്ടാവുമെന്ന് പ്രതീക്ഷിയ്ക്കാം.
ആദ്യ പേജില്‍
വാര്‍ത്ത സൃഷ്ടിയ്ക്കാന്‍ മമ്മൂട്ടി

Read more about: mohanlal, mammootty, news maker, run baby run, kavya madhavan, ananaya, the reporter, breaking news live, media, മാധ്യമം, ന്യൂസ്‌മേക്കര്‍, മമ്മൂട്ടി, റണ്‍ ബേബി റണ്‍, മോഹന്‍ലാല്‍, കാവ്യ മാധവന്‍, അനന്യ
English summary
Theme 'media' is going to rule Mollywood over the next few months.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive