»   » ഉത്സവപറമ്പില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; മീശപിരിച്ച് വീണ്ടും ലാല്‍, ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസര്‍

ഉത്സവപറമ്പില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; മീശപിരിച്ച് വീണ്ടും ലാല്‍, ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസര്‍

Written by: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന 1971; ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ മീശപിരിച്ചുള്ള ലുക്കാണ് ടീസറില്‍ ഏറ്റവും ആദ്യത്തെ ആകര്‍ഷണം.

തടി കുറച്ച് അധികം കൂടുതലാണെങ്കിലെന്താ, മോഹന്‍ലാലിന്റെ ഈ ലുക്കൊക്കെ കിടിലമല്ലേ.. നോക്കൂ..


ഉത്സവപ്പറമ്പിലെ കൊട്ടും യുദ്ധഭൂമിയുമാണ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിയ്ക്കുന്നത്. ആരാധകരുടെ എല്ലാ പ്രതീക്ഷയും നിലനിര്‍ത്തിക്കൊണ്ടുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കാണാം.


മേജര്‍ രവി സംവിധാനം

മേജര്‍ രവി സംവിധാനം

കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിയ്ക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്. മേജര്‍ രവി തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നതും.


ഇന്ത്യ - പാക് യുദ്ധം

ഇന്ത്യ - പാക് യുദ്ധം

1971 ല്‍ നടന്ന ഇന്ത്യ - പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിയ്ക്കുന്നത്. രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവമാണ് പശ്ചാത്തലം. രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്നതാണ് ചിത്രം.


മൂന്ന് ഗെറ്റപ്പില്‍ ലാല്‍

മൂന്ന് ഗെറ്റപ്പില്‍ ലാല്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ എത്തുന്നു. മേജര്‍ മഹാദേവനായും, അദ്ദേഹത്തിന്റെ അച്ഛന്‍ സഹദേവനായും മറ്റൊരു ഗെറ്റപ്പിലും മോഹന്‍ലാല്‍ എത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.


കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍

ആശ ശരത്താണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത്. അല്ലു സരിഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, പ്രിയങ്ക അഗര്‍വാള്‍, ശ്രുഷ്ടി ഡാങ്കെ, പദ്മരാജ് രതീഷ്, പ്രദീഷ് ചന്ദ്രന്‍, കൃഷ്ണ കുമാര്‍, മണിക്കുട്ടന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.


ടീസര്‍ കാണാം

ടീസറില്‍ മോഹന്‍ലാല്‍ മാത്രമാണ് എത്തുന്നത്. റെഡ് ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.


English summary
The first official teaser of 1971 Beyond Borders, the upcoming Mohanlal starring war drama movie directed by Major Ravi, is finally out. Lead actor Mohanlal released the teaser through his official Facebook page, recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos