» 

ലാലിന്റെ സെറ്റില്‍ ലക്ഷ്മി വീണു

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ റോക്ക് എന്‍ റോളിലെ നായികയായ ലക്ഷ്മി റായി ഷൂട്ടിംഗിനിടെ സെറ്റില്‍ തലകറങ്ങിവീണു. ആശുപത്രിയിലെത്തിയ ലക്ഷ്മിക്ക് നാല് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. 


റോക്ക് എന്‍ റോളിനൊപ്പം തമിഴ് ചിത്രം ജെയം രവിയുടെ ധാം ധൂമിലും ലക്ഷ്മി റായ് അഭിനയിക്കുന്നുണ്ട്. വിശ്രമമില്ലാതെ ഇരുചിത്രങ്ങളിലും മാറി മാറി അഭിനയിച്ച തനിക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും വേണ്ട സമയം കിട്ടിയിരുന്നില്ലെന്ന് ലക്ഷ്മി റായ് പറയുന്നു. വിശ്രമമില്ലാത്ത തിരക്കാണ് ലക്ഷ്മിയുടെ തലകറക്കത്തിന് കാരണമായത്.

രണ്ടു ചിത്രവും കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നൈയിലെ വ്യത്യസ്ത ലൊക്കേഷനുകളില്‍ ചിത്രീകരിച്ചുവരികയാണ്. ഇടവേളകളില്ലാതെ രണ്ട് ലൊക്കേഷനുകളിലും എത്തിപ്പെടാനുള്ള ബദ്ധപ്പാടിലായിരുന്നു ലക്ഷ്മി റായ് കഴിഞ്ഞ ദിവസങ്ങളില്‍.

ലാല്‍ അന്യഭാഷയില്‍ നിന്ന് കണ്ടെത്തിയ ഈ നടി റോക്ക് എന്‍ റോളില്‍ ഗായിക ദയാ ശ്രീനിവാസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

Topics: lakshmi rai, rock n roll, mohanlal, glamour, ലക്ഷ്മി റായ്, മോഹന്‍ലാല്‍

Malayalam Photos

Go to : More Photos