twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    By Aswathi
    |

    അന്നയും റസൂലും എന്ന നന്മയുള്ള ചിത്രവുമായാണ് ഫഹദ് ഫാസില്‍ 2013 തുടങ്ങിയിരുന്നത്. ആ വര്‍ഷം ഫഹദിന് സിനിമ പോലെ തന്നെ സുന്ദരമായിരുന്നു. നിറയെ വിജയങ്ങള്‍. കരിയറില്‍ മാത്രം ശ്രദ്ധിച്ച്, വ്യത്യസ്തമനായ കഥാപാത്രങ്ങള്‍ ചെയ്തു. എല്ലാം ഒന്നിനൊന്ന് മെച്ചം. ആമേന്‍, ഇമ്മാനുവല്‍, അകം, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണകഥവരെ വിജയങ്ങളുടെ തുടര്‍ച്ച.

    കരിയര്‍ ബെയിസ് നോക്കുമ്പോള്‍ ഫഹദ് ഫാസിലിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മോശമായിരുന്നു ഈ വര്‍ഷം. പിന്നെ ജീവിത്തതില്‍ ഏറ്റവും പ്രധാനപ്പെട്ട മംഗള കര്‍മ്മം നടന്ന വര്‍ഷം എന്ന നിലയില്‍ ഫഹദിന് 2014 വേണ്ടപ്പെട്ടതാണ്. വണ്‍ ബൈ ടുവിന്റെ പരാജയം മുതല്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ വിജയം വരെ ഒന്ന് നോക്കാം.

    ഒത്തിരി ചിത്രങ്ങള്‍

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് പിന്നാലെ ഒത്തിരി ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റെയായി ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ചിലത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. വേറെ ചിലതിനെ കുറിച്ച് കേള്‍ക്കുന്നതേയില്ല

    വണ്‍ ബൈ ടു

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഫഹദ് ഫാസില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നതായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പ്രധാന്യം. അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകനും, മുരളി ഗോപി എന്ന നടനും ഉള്ളതുകൊണ്ട് തന്നെ ചിത്രത്തെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സിനിമയിക്ക് കഴിഞ്ഞില്ല.

    ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഫഹദ് ഫാസിലിന്റെ കരിയര്‍ ചിത്രത്തില്‍ പോലും ഈ സിനിമയില്ല. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രം റിലീസ് ചെയ്തത് ഒരു പക്ഷെ ഫഹദ് ഫാസില്‍ ഫാന്‍സല്ലാതെ മറ്റാരെങ്കിലും അറിഞ്ഞിരിക്കുമോ എന്ന് തന്നെ സംശയം

    ബാംഗ്ലൂര്‍ ഡെയ്‌സ്

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഫഹദ് ഫാസിലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ശിവദാസ് എന്ന ദാസായാണ് ഫഹദ് വേഷമിട്ടത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്‌റിയ നസീം, നിത്യ മേനോന്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍ തുടങ്ങിയ എല്ലാവരും ഈ വിജയം ആഘോഷിയ്ക്കുന്നു.

    വിവാഹം വന്നു

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങിനിടെയാണ് ഫഹദ് ഫാസില്‍ നസ്‌റിയ നസീം വിവാഹം പ്രഖ്യാപിച്ചത്. പിന്നെ നടന്‍ വിവാഹത്തിരക്കിലായി. ഫഹദ് ഫാസില്‍- നസ്‌റിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു. ആഗസ്റ്റിലായിരുന്നു വിവാഹം.

    മണിരത്‌നം

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഫഹദ്- നസ്‌റിയ വിവാഹത്തിരക്കിലായിരുന്നു മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. ഷൂട്ടിങ് തിരക്കിനിടയില്‍ മുങ്ങിയാണോ, സിനിമയുടെ കഥയുടെ പ്രശ്‌നമാണ് ചിത്രം പരാജയമായിരുന്നു. തിരക്കഥയ്ക്കനുയോജ്യമായ രീതിയിലല്ല ചിത്രം ചിത്രീകരിച്ചതെന്നായിരുന്നു ഇതേകുറിച്ച് ഫഹദ് പാസില്‍ പറഞ്ഞത്.

    ഈയ്യോബിന്റെ പുസ്തകം

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    ഈ വര്‍ഷത്തെ ഫഹദ് ഫാസിലിന്റെ എന്ന് തീര്‍ത്തുപറയാവുന്ന വിജയം ഈയ്യോബിന്റെ പുസ്തകമാണ്. അലോഷിയായി ഫഹദ് തകര്‍ത്തഭിനിച്ചു. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്.

    പുതിയ ചിത്രങ്ങള്‍

    ഫഹദിന് ഈ വര്‍ഷം എങ്ങനെ പ്രത്യേകതയുള്ളതാകുന്നു?

    വിജയവും പരാജയവും മാറി മാറി വരുമ്പോള്‍ ഫഹദ് പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്. ഹരം, മറിയം മുക്ക് എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പേര് പോലും പ്രഖ്യാപിച്ചിട്ടില്ലാത്തതും പ്രഖ്യാപിച്ചതുമായ ഒത്തിരി ചിത്രങ്ങളെ കുറിച്ച് സംസാരം നടന്നുകൊണ്ടിരിക്കുന്നു.

    English summary
    2014 is a special year of Fahad Fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X