» 

റോബിന്‍ഹുഡിന് ശേഷം പൃഥ്വി-ജോഷി ടീം വീണ്ടും

Posted by:

മലയാളത്തിന്റെ മുതിര്‍ന്ന ആക്ഷന്‍ സിനിമ സംവിധായകനും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. മോളിവുഡിലെ നമ്പര്‍വണ്‍ തിരക്കഥാകൃത്തുക്കളായ സിബി ഉദയന്‍മാരുടെ തിരക്കഥയിലാണ് ജോഷി-പൃഥ്വി വീണ്ടുമൊന്നിയ്ക്കുന്നത്.

ഇത് രണ്ടാംതവണയാണ് പൃഥ്വി ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. നേരത്തെ ഇവര്‍ ഒന്നിച്ച റോബിന്‍ഹുഡ് ബോക്‌സ് ഓഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം മള്‍ട്ടി സ്റ്റാര്‍ സിനിമകളുടെ പിന്നാലെ പോയ ജോഷി വീണ്ടും പൃഥ്വിയെ തന്നെ നായകനാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഇതിനിടെ ഒരു മോഹന്‍ലാല്‍ ചിത്രവും ജോഷിയുടെ മനസ്സിലുണ്ട്.

ഓണത്തിന് തിയറ്ററുകളിലെത്തിയ ജോഷി ചിത്രമായ സെവന്‍സ് തരക്കേടില്ലാത്ത കളക്ഷനാണ് നേടുന്നത്. അതേസമയം പൃഥ്വിയുടെ തേജാഭായി ആന്റ് ഫാമിലി ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

Read more about: prithviraj, joshi, sevens, പൃഥ്വിരാജ്, ജോഷി, സെവന്‍സ്
English summary
The latest news doing the rounds is that Young Superstar Prithviraj has been chosen to do the lead in a new film to be directed by hit-maker Joshi.
Please Wait while comments are loading...

Malayalam Photos

Go to : More Photos