» 

വയലിന്‍ ഒരു പ്രണയകാവ്യം

Posted by:
Give your rating:

എയ്ഞ്ചല്‍ അവള്‍ തന്നേക്കാളേറെ സ്‌നേഹിച്ചത് സ്വന്തം വയലിനെയാണ്. വിക്ടോറിയ ബംഗ്ലാവില്‍ അമ്മയുടെ അനിയത്തിമാര്‍ക്കൊപ്പം കഴിഞ്ഞുവന്ന എയ്ഞ്ചല്‍ ഏകാന്തതയെ സ്‌നേഹിച്ചു.

അച്ചന്റെ ഓര്‍മ്മകളില്‍ അവള്‍ക്ക് സാന്ത്വനമായത് അച്ഛന്‍ സമ്മാനിച്ച വയലിനാണ്. ഈ ഏകാന്തതയിലേയ്ക്കാണ് നാട്ടിന്‍പുറത്തിന്റെ സ്‌നേഹവും നിഷ്‌കളങ്കതയുമായി എബി എന്ന ചെറുപ്പക്കാരന്‍ കയറിവരുന്നത്.

തന്റേതായ ലോകത്ത് മുഴുകി എയ്ഞ്ചല്‍ എബിയില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ അവള്‍ സ്വപ്നം കാണാന്‍ തുടങ്ങി, എബിയുടെ കണ്ണിലെ സ്‌നേഹത്തിന്റെ ആഴം, ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ തിരിച്ചറിവ് എല്ലാം അവളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി.

എബിയോടുള്ള ഇഷ്ടത്തിന് വയലിന്‍ ഒരു നിമിത്തമായി. പരസ്പരം വേര്‍പിരിയാനാകാത്ത വിധം ആത്മബന്ധത്തിലവര്‍ അകപ്പെട്ടുവെങ്കിലും വിധി അവരെ അകറ്റുകയാണ്്്. നഗരജീവിതത്തിലെ വിടെയോ എബി അകന്നുപോയി. പക്ഷേ ഇത് താത്കാലികമായ ഒരു വേര്‍പാട് മാത്രമായിരുന്നു.

പ്രണയസാക്ഷാത്കാരത്തിന്റെ സ്വപ്നസന്നിഭത്തില്‍ അവര്‍ എല്ലാം മറന്ന് പാടുന്നു. വയലിന്റെ തന്ത്രികള്‍ ഒഴുക്കിവിടുന്ന രാഗവിഹായസ്സില്‍ അവര്‍ മനസ്സുതുറന്നുപാടി. എയ്ഞ്ചലും എബിയും പ്രണയത്തിന്റെ മൂളിപ്പാട്ടുകളുമായി എത്തുകയാണ്.

അപൂര്‍വ്വരാഗത്തിനുശേഷം സിബിമലയില്‍ സംവിധാനം ചെയ്യുന്ന വയലിന്‍ എന്ന ചിത്രത്തിലാണ് ആസിഫ് അലിയും നിത്യാമേനോനും എബിയും എയ്ഞ്ചലുമായ് പ്രണയരാഗം തീര്‍ക്കുന്നത്. വയലിന്‍ ഇതിലെ ഒരു മുഖ്യകഥാപാത്രമാണ് .

വിരഹത്തിന്റെ ,ഏകാന്തതയുടെ,സ്‌നേഹത്തിന്റെ പ്രണയത്തിന്റെ വിഭിന്ന ഭാവങ്ങളുമായിട്ടാണ് വയലിന്‍ വരുന്നത് ,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണമിടുന്നത് ബിജിബാല്‍, ആനന്ദ് രാജ് ആനന്ദും ചേര്‍ന്നാണ്. മുംബൈയിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ എഒപിഎല്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് വയലിന്‍.

ജനാര്‍ദ്ദനന്‍, അഭിഷേക്, നെടുമുടി വേണു ,ശ്രീജിത് രവി, വിജയ്‌മേനോന്‍, ചെമ്പില്‍ അശോകന്‍,റീന ബഷീര്‍, ലക്ഷ്മിരാമകൃഷ്ണന്‍, രാജി മേനോന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.

ആഗ്‌ളോംഇന്ത്യന്‍ ജീവിത പാശ്ചാത്തലത്തില്‍ സംഗീത പ്രാധാന്യമുള്ള വയലിനിലൂടെ ഒരുപുതിയ പ്രണയകഥ കൂടി വിരിയുകയാണ്. അപൂര്‍വ്വ ദൃശ്യാനുഭവം നല്കുന്ന വയലിന്‍ ലാല്‍ റിലീസ് തിയറ്ററുകളിലെത്തിക്കുന്നു .

Read more about: asif ali, ആസിഫ് അലി, നിത്യ മേനോന്‍, വയലിന്‍, സംഗീതം, സിബി മലയില്‍, music, nithya menon, siby malayil, violin
English summary
Siby Malayil's new movie Violin is a love story of Angel and Ebi and a violin is treated like a charector in this film, The movie has Asif Ali and Nithya Menon in the lead roles
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive