»   » മധുരക്കിനാവ് മോഷ്ടിച്ചുവെന്ന് ബിച്ചു പരാതി നല്‍കി

മധുരക്കിനാവ് മോഷ്ടിച്ചുവെന്ന് ബിച്ചു പരാതി നല്‍കി

Posted by:
Subscribe to Filmibeat Malayalam

Tejabhai-Kanamarayathu
താന്‍ രചിച്ച ഗാനം മോഷ്ടിച്ചെന്ന പരാതിയുമായി ഗാനരചിയിതാവ് ബിച്ചുതിരുമല കോടതിയില്‍.

1984ല്‍ നാന്‍ താന്‍ എഴുതി ശ്യാം ജോസഫ് ഈണം നല്‍കി യേശുദാസ് പാടി ഹിറ്റാക്കിയ'കാണാമറയത്ത്' എന്ന ചിത്രത്തിലെ 'ഒരു മധുരക്കിനാവില്‍ ലഹരിയില്‍' എന്ന ഗാനം തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തില്‍ വികൃതമാക്കി ചിത്രീകരിച്ചതിനെതിരെയാണ് പരാതി.

മമ്മൂട്ടിയും റഹ്മാനും ശോഭനയും പ്രധാനകഥാപാത്രങ്ങളായെത്തിയ കാണാമറയത്തിലെ ഹിറ്റ് ഗാനം മലയാളത്തില്‍ ഡിസ്‌ക്കോ ട്രെന്റിനും തുടക്കമിട്ടിരുന്നു.

ഗാനം ഉപയോഗിച്ചത് തന്റെയോ സംഗീത സംവിധായകന്റെയോ അനുവാദം കൂടാതെയാണെന്ന് ബിച്ചുതിരുമല വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഗാനം എഴുതി എന്നല്ലാതെ ഗാനത്തിന്റെ പകര്‍പ്പവകാശം രേഖാമൂലമായോ വാക്കുമൂലമോ നല്‍കിയിട്ടില്ലെന്നും ഇത് ന്യായമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

English summary
The real makers of "Oru Madhurakinavin..."song Biju Thirumalanhas come up against the use of the song in the movie 'Teja bhai and Family' without their approval.
Please Wait while comments are loading...

Malayalam Photos

Go to : More Photos