» 

വാധ്യാറിലെ അധ്യാപിക

Posted by:

മേനക മലയാളത്തില്‍ വന്നുപെടുന്നത് ഒരുസുവര്‍ണ്ണകാലത്താണ്. അതിന്റെ നന്മകള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു എന്നതാണ് വിജയം. മലയാള സിനിമയുടെ ഹിറ്റ് നായികയെന്ന പരിവേഷം തനിമലയാളിപ്പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവങ്ങള്‍.

പിന്നീട് വന്ന ശങ്കര്‍-മേനക കൂട്ടുകെട്ട് മലയാളസിനിമയുടെ മുതല്‍ക്കൂട്ടായി മാറി. പ്രണയകഥകളുടെ ഒരേടുതന്നെ ഇരുവരും അഭിനയിച്ചുതീര്‍ത്തു. പിന്നീട് മേനക മലയാളത്തിന്റെ മരുമകളായി സുരേഷിന്റെ ഭാര്യയായി തിരുവനന്തപുരത്ത് എത്തി. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ മേനക ടീം എത്രയോ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പും. വിവാഹത്തോടെ അഭിനയം നിര്‍ത്തി വീട്ടമ്മയായ മേനക വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വരുകയാണ്. ഫാസിലിന്റെ ലിവിങ് ടുഗതറായിരുന്നു തിരിച്ചുവരവ് ചിത്രം.

പിന്നീട് വാധ്യാര്‍ എന്ന ചിത്രത്തില്‍ യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായി വീണ്ടും എത്തുകയാണിവര്‍. പുതിയ രൂപഭാവങ്ങളില്‍ കരുത്തുറ്റതും പക്വതയാര്‍ന്നതുമായ ഒരുപിടി കഥാപാത്രങ്ങള്‍ മേനകയെക്കാത്തിരിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കാം.

മുന്‍പേജില്‍
മേനക തിരിച്ചുവരുമ്പോള്‍

Read more about: actress, നടി, മേനക, വാധ്യാര്‍, menaka, vadhyar
English summary
Yesteryear actress Menaka is making a comeback in Malayalam, after 24 years.Menaka had quit films after her marriage with producer Suresh Kumar and now she is staging a strong comeback
Please Wait while comments are loading...

Malayalam Photos

Go to : More Photos