»   » മമ്മൂട്ടിയുടെ അടുത്ത ചിത്രം തിയേറ്ററുകളില്‍ വന്‍ തിരക്കുണ്ടാക്കുമെന്ന് പറയുന്നു, എന്തുകൊണ്ട്?

മമ്മൂട്ടിയുടെ അടുത്ത ചിത്രം തിയേറ്ററുകളില്‍ വന്‍ തിരക്കുണ്ടാക്കുമെന്ന് പറയുന്നു, എന്തുകൊണ്ട്?

ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയമായിരുന്നു. കസബ, പുതിയ നിയമം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്‍ വരെ.

Written by: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയമായിരുന്നു. കസബ, പുതിയ നിയമം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്‍ വരെ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദറാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. സ്‌നേഹയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ഒരു സ്റ്റൈലിഷ് ഫാമിലി എന്റര്‍ടെയ്‌നറാണ് ഗ്രേറ്റ് ഫാദര്‍. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്തുകൊണ്ട് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സൂപ്പര്‍ഹിറ്റാകുമെന്ന് പറയുന്നു. അഞ്ചു കാരണങ്ങള്‍ ഇതാ. തുടര്‍ന്ന് വായിക്കൂ...


ആഗസ്റ്റ് സിനിമാസ് വീണ്ടും

ആഗസ്റ്റ് സിനിമാസ് വീണ്ടും

പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ഒത്തിരി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പിനിയാണ് ആഗസ്റ്റ് സിനിമാസ്. അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനുരാഗ കരിക്കിന്‍ വെള്ളം നിര്‍മിച്ചത് ആഗസ്റ്റ് സിനിമാസായിരുന്നു. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളം. അതുക്കൊണ്ട് തന്നെ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ദ ഗ്രേറ്റ് ഫാദര്‍ ഒരു മികച്ച ചിത്രകുമെന്ന് പ്രതീക്ഷിക്കാം.


വമ്പന്‍ പ്രതീക്ഷ

വമ്പന്‍ പ്രതീക്ഷ

വന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കസബ. പ്രതീക്ഷ പോലെ തന്നെ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി. ഗ്രേറ്റ് ഫാദറും തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തുന്നത്.


 ബിഗ് ബി പോലെയോ

ബിഗ് ബി പോലെയോ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തോക്കേന്തി ക്യാമറയ്ക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് നടക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍. പിന്നീട് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


കാസ്റ്റിങ്

കാസ്റ്റിങ്

മമ്മൂട്ടിക്കൊപ്പം തമിഴില്‍ നിന്ന് ആര്യ, ഷാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


മമ്മൂട്ടിയുടെ പുതിയ ലുക്ക്

മമ്മൂട്ടിയുടെ പുതിയ ലുക്ക്

ചിത്രത്തിലെ മമ്മൂട്ടയുടെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
5 Reasons Why The Great Father Would Give Mammootty A Big Hit!
Please Wait while comments are loading...

Malayalam Photos

Go to : More Photos