twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    By Aswathi
    |

    ഇത്തവണ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കാര്യമായ സ്ഥാനമൊന്നും മലയാള സിനിമയ്ക്ക് ലഭിച്ചിട്ടില്ല. വിവിധ കാറ്റഗറികളിലായി പതിനൊന്നോളം ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും പരിഗണിച്ചെങ്കിലും ഒറ്റാലിനും ഐനും മാത്രമാണ് മാനം കാത്തത്.

    മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ പട്ടികയില്‍ മലയാളത്തില്‍ നിന്നും ജയസൂര്യയും മമ്മൂട്ടിയും ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിന്തള്ളിപ്പോയി. 62 ആമത് ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് എന്തൊക്കെ ലഭിച്ചുവെന്ന് നോക്കാം.

    ഒറ്റാലിന്

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രം എന്ന നിലയിലാണ് ഒറ്റാല്‍ ദേശീയ പുരസ്‌കാരം നേടിയത്. ജയരാജാണ് ചിത്രത്തിന്റെ സംവിധായകന്‍

     ഐന്‍

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഐന്‍ നേടി. നടന്‍ കൂടെയായ സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തത്.

    പ്രത്യേക പരമാര്‍ശം

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    ഐന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് നടന്‍ മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചു

    മികച്ച തിരക്കഥ

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    ഓറ്റാല്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ജോഷി മംഗലത്താണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്

    പശ്ചാത്തല സംഗീതം

    ദേശീയ പുരസ്‌കരം: മലയാളത്തിന് ലഭിച്ചതെന്ത്?

    1983 എന്ന ചിത്രത്തിന് വേണ്ടി ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ദേശീയ തലത്തില്‍ പുരസ്‌കാരം നേടിയിരിക്കുന്നത്.

    English summary
    62nd National Film Awards has been announced. Despite the earlier speculations, Malayalam movie industry hasn't won much awards this time. 14 Malayalam movies including Ain, Ottal, Alif, Njaan etc has entered the final rounds for various categories.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X