twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് ശ്രീനിവാസന്‍ അന്വേഷിച്ച് നടന്ന ആളെ കണ്ടെത്തി.. ദാ ഇവിടെയുണ്ട്

    By Rohini
    |

    കഴിഞ്ഞ ഒരു ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുപത് ലക്ഷത്തിലധികം പേര്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു കണ്ടു.. എഴുപത് കഴിഞ്ഞ ഒരു വിദ്ധന്‍ അക്ഷരസ്ഫുടതയോടെ 'മാര്‍കഴിയില്‍ മല്ലിക പൂത്താല്‍' എന്ന ഗാനം പാടുന്നു... മാധ്യമപ്രവര്‍ത്തകനായ പ്രമോദ് കടയ്ക്കലാണ് ഫേസ്ബുക്ക് ലൈവിലൂടെ തെരുവുഗായകന്റെ പാട്ട് ലോകത്തെ കേള്‍പ്പിച്ചത്.

    മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!

    കോട്ടയം എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷയില്‍ മൈക്ക് സെറ്റ് ഘടിപ്പിച്ച് റോഡില്‍ പാടുകയായിരുന്നു അദ്ദേഹം. പ്രജോദ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത തത്സമയ ദൃശ്യങ്ങള്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു. അതിലൊരാള്‍ നടനും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസനാണ്.

    muhammed-vineeth

    ഈ കലാകാരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര്‍ അറിയിക്കണമെന്ന കുറിപ്പോടെയാണ് പ്രജോദിന്റെ വീഡിയോ വിനീത് ഷെയര്‍ ചെയ്തത്. അതോടെ ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

    അങ്ങനെ ആ കലാകാരനെ കണ്ടെത്തി.. മുഹമ്മദ് എന്നാണ് ഈ എഴുപത്തിയഞ്ച് വയസ്സുകാരന്റെ പേര്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയാണ്. ഇരുപത്തിയെട്ട് വര്‍ഷത്തോളം ചുമട്ടുതൊഴിലാളി ആയിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ആയിരുന്നു ചുമടെടുത്തിരുന്നത്.

    വീട്ടില്‍ ഭാര്യയും രണ്ട് ആണും ഒരു പെണ്ണും ഉള്‍പ്പടെ മൂന്ന് മക്കളും. വാര്‍ധക്യത്തിലേക്ക് കടന്നതോടെ ജോലിക്കുപോകാന്‍ കഴിയാതെ ആയി. അതോടെ ഭാര്യക്കും വേറെ കുടുംബമായി താമസിക്കുന്ന മക്കള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീടുവിട്ടിറങ്ങി. ഇപ്പോള്‍ ഓരോ കവലകളിലും പോയി പാട്ടുപാടി ജീവിക്കുകയാണ്‌.

    English summary
    A man who was searching for Vineeth Sreenivasan was found
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X