twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എ ആര്‍ റഹ്മാന് തിരക്കഥ വഴങ്ങുമോ?

    By Aiswarya
    |

    ഒരു പരിധി കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ചെയ്യുന്ന ജോലി മടുക്കും. ഇവിടെ ആര്‍ക്കാ ജോലി മടുത്തത് എന്നല്ലേ? മറ്റാര്‍ക്കുമല്ല സംഗീത സംവിധാനയന്‍ എ ആര്‍ റഹ്മാന്‍.സിനിമയ്ക്ക് സംഗീതം നല്‍കുക പാടുക ആല്‍ബം ഇറക്കുക തുടങ്ങി സംഗീത വഴികള്‍ മടുത്ത എ ആര്‍ റഹ്മാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
    സംഗീത സംവിധാനയന്‍, ഗായകന്‍ എന്ന നിലയിലെല്ലാം ലോക പ്രസിദ്ധിയാര്‍ജ്ജിച്ച റഹ്മാന്‍ ഇനി സിനിമാ നിര്‍മ്മാണത്തിലേക്കും തിരക്കഥാ രചനയിലേക്കും തിരിയുകയാണ്.

    അന്താരാഷ്ട്ര സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന വേളയിലാണ് റഹ്മാന് ഈ ചിന്തയുണ്ടായത്. ബ്രിട്ടീഷ് മ്യൂസിക്കല്‍ ബോംബെ ഡ്രീംസ് നായി വിഖ്യാത സംഗീതജ്ഞന്‍ ആന്‍ഡ്രു ലോയ്ഡ് വെബറാണ് കഥയുണ്ടോയെന്ന് റഹ്മാനോട് ചോദിച്ചത്. അന്ന് ഇല്ലെന്ന് വ്യക്തമാക്കിയ റഹ്മാന്‍ പിന്നീട് ആള്‍ക്കാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓരോരുത്തര്‍ക്കും ഓരോ കഥയുണ്ടെന്ന് മനസ്സിലായത്.

    -r-rahman1.

    സംഗീതം ചെയ്തു മടുത്ത അവസരത്തില്‍ അതില്‍ നിന്നും ചിലത് അടര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ റഹ്മാന്‍ സിനിമ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങുന്നതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് തിരക്കഥ രചിക്കുന്നതിന്റെയും വിവരം പുറത്തു വന്നിരിക്കുന്നത്.

    എ.ആര്‍.റഹ്മാനെക്കുറിച്ച് ഉമേഷ് അഗര്‍വാള്‍ സംവിധാനം ചെയ്ത ജയ് ഹോ എന്ന ഡോക്യുമെന്ററിയുടെ വേള്‍ഡ് പ്രീമിയറിനായി ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് സിനിമയിലെ മറ്റു മേഖലയിലും ഒരു കൈ പരീക്ഷിക്കാനുള്ള ഉദ്ദേശം ഉണ്ടെന്ന് വ്യക്തമാക്കിയത്.

    English summary
    Two-time Academy Award-winning music composer A R Rahman is now donning a different hat and is working on his own screenplay after he felt challenged to try a genre different than music.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X