Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
രാജേഷ് നായര്‍ ചിത്രത്തിലൂടെ ജിഷ്ണു തിരിച്ചുവരുന്നു
ക്യാന്‍സറിനെ അതിജീവിച്ച് ജിഷ്ണു രാഘവന് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ജിഷ്ണുവിന്റെ നില വീണ്ടും ഗുരുതരമായി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നനിടെയാണ് നടന് തിരിച്ചുവരുന്ന വാര്‍ത്ത സംവിധായകന് രാജേഷ് നായര്‍ അറിയിച്ചത്.
Read More: ജിഷ്ണുവിന് വേണ്ടി പൃഥ്വിയും ഇന്ദ്രനുമെല്ലാം രംഗത്ത്
ഒരു വര്‍ഷം മുമ്പ്, ജിഷ്ണു രോഗശയ്യയില്‍ കിടുക്കുമ്പോള്‍ എടുത്ത ഫോട്ടോ കാണിച്ച്, നടന് വീണ്ടും ഗുരുരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിക്കവെയാണ് രാജേഷ് നായര്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ ഒരു തിരക്കഥയുടെ ചര്‍ച്ചയിലാണെന്നും വൈകാതെ അത് പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുമെന്നുമാണ് രാജേഷ് നായരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. റിമ കല്ലിങ്കലിനെ നായികയാക്കി 'എസ്കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രം സംവിധാനം ചെയ്തത് രാജേഷ് നായരാണ്.
'നമ്മള്' എന്ന ചിത്രത്തിലൂടെയാണ് ആദ്യകാല നടന് രാഘവന്റെ മകന്കൂടെയായ ജിഷ്ണു സിനിമയിലെത്തുന്നത്. മലയാള സിനിമയില്‍ നിന്ന് ഹിന്ദിയിലേക്കും ചുവട് വയ്ക്കുന്നതിനിടെയാണ് ക്യാന്‍സര്‍ ജിഷ്ണുവിനെ പിടികൂടിയത്. രോഗാവസ്ഥയില്‍ നിന്നും താന്‍ മോചിതനായിക്കൊണ്ടിരിക്കുന്നെന്നും അധികം വൈകാതെ തിരിച്ചുവരുമെന്നും ജിഷ്ണു തന്നെ പറഞ്ഞിട്ടുമുണ്ട്.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം