twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചേക്കും

    By Gokul
    |

    തിരുവനന്തപുരം: മലയാളസിനിമയില്‍ തന്റേതായ ഏട് കൂട്ടിച്ചേര്‍ത്ത പ്രേക്ഷകലക്ഷങ്ങളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് രാജ്യത്തെ ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ പത്മഭൂഷന്‍ പുരസ്‌കാരത്തിനായി കേരള സര്‍ക്കാര്‍ മോഹന്‍ലാലിനെയും ശുപാര്‍ശ ചെയ്തതോടെയാണിത്.

    ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരും മോഹന്‍ലാലുമാണ് ഈ വര്‍ഷം കേരള സര്‍ക്കാര്‍ പത്മഭൂഷണ് ശുപാര്‍ശ ചെയ്യപ്പെട്ട മലയാളികള്‍. പത്മശ്രീ പുരസ്‌കാരത്തിനായി 31 പേരെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചരിത്രകാരന്‍ ഡോ.എം.ജി.എസ്. നാരായണന്‍, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍, ചലചിത്രതാരം ജഗതി ശ്രീകുമാര്‍, എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍.

    mohanlal

    കൂടാതെ, നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍, കവിയും ഗാനരചയിതാവും ചലചിത്രകാരനുമായ യൂസഫ് അലി കേച്ചേരി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ്, ഗായകന്‍ പി.ജയചന്ദ്രന്‍, പത്രപ്രവര്‍ത്തകന്‍ കെ.എം റോയി, സൂര്യകൃഷ്ണ മൂര്‍ത്തി, വ്യവസായ മേഖലയില്‍ നിന്നു ഡോ. വര്‍ഗീസ് കുര്യന്‍, പി.എന്‍.സി.മേനോന്‍ എന്നിവരും പത്മശ്രീ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    ചലചിത്ര നടന്‍, നിര്‍മാതാവ്, പിന്നണി ഗായകന്‍, വ്യവസായി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള മോഹന്‍ലാലിന് 2001ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

    English summary
    Actor Mohanlal Nominated For Padma Bhushan by kerala govt
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X