» 

നടന്‍ നന്ദു സിനിമയില്‍ സജീവമാകുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

'സ്പിരിറ്റ്' നന്ദുവിന് നല്‍കിയതെന്ത്?
കൊച്ചി: മലയാള സിനിമയില്‍ ഉറച്ച കാല്‍വെപ്പുമായി നടന്‍ നന്ദു സജീവമാകുന്നു. ഏറെക്കുറേ മലയാള സിനിമ മറന്ന് കഴിഞ്ഞിരുന്ന ഈ നടന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയിലാണ് വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്.

ഒരുകാലത്ത് മലയാള സിനിമയില്‍ ഒഴിവാക്കപ്പെടാത്ത നടനായിരുന്നു നന്ദു. കൈ നിറയെ ചിത്രങ്ങള്‍ , മിക്കവയും ഹാസ്യ പ്രധാനമുളള വേഷങ്ങള്‍. നന്ദുവിന് ഇത്തരം കഥാപാത്രങ്ങളേ ചേരുകയുള്ളൂ എന്ന് സിനിമാ ലോകം വിലയെഴുതിയിരുന്നു.എന്നാല്‍ തന്റെ തിരിച്ചു വരവിലൂടെ ഈ വിധിയെഴുത്തിനെ തിരുത്തുകയാണ് നന്ദു.

അടുത്തിടെ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ ഇമ്മാനുവലില്‍ നന്ദു അവതരിപ്പിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.ഇതിനും വളരെ മുന്‍പ് പുറത്തിറങ്ങിയ രജ്ഞിത്ത് ചിത്രമായ സ്പിരിറ്റാണ് തന്റെ അഭിനയജീവിതത്തിന് വഴിത്തിരിവായതന്നെ് നന്ദു തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇനി റിലീസിനൊരുങ്ങുന്ന മിക്ക ചിത്രങ്ങളിലും ലഭിച്ച നല്ല വേഷങ്ങളെപ്പറ്റി പറയാന്‍ താരം മറന്നില്ല. അപ് ആന്‍ഡ് ഡൗണ്‍ എന്ന ചിത്രത്തില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെടുന്ന ഒന്‍പത് കഥാപാത്രങ്ങളില്‍ ഒരാള്‍ താനാണെന്നും നന്ദു പറഞ്ഞു.

ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ ഒരു പുരാവസ്തു ഗവേഷകന്റെ വേഷമാണ് നന്ദുവിന്. 6B പാരഡൈസ് എന്ന ചിത്രത്തിലും നന്ദു അഭിനയിച്ചു.മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടി , കാലി ഫോര്‍ണിയ എന്നിവയാണ് ഇനി അഭിനയിക്കാനുളള ചിത്രങ്ങള്‍.

Read more about: nandu, actor, immanuel, spirit, director, renjith, lal jose, നന്ദു, ഇമ്മാനുവല്‍, സ്പിരിറ്റ്, സംവിധായകന്‍, രഞ്ജിത്, ലാല്‍ ജോസ്
English summary
Nandu not have much screen time but every single role that actor Nandu has done in the recent times have been noticed

Malayalam Photos

Go to : More Photos