twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെയര്‍മാന്‍ സ്ഥാനത്ത് സുരേഷ്‌ഗോപി തിളങ്ങുമോ

    By Nirmal Balakrishnan
    |

    നാഷനല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി സുരേഷ്‌ഗോപി നിയമിതനാകുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കടമ്പകള്‍ ഒട്ടേറെ. സിനിമയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നന്നായി അറിയുന്ന സുരേഷ്‌ഗോപിക്ക് തന്റെ ആവശ്യങ്ങളൊക്കെ നേടിയെടുക്കാന്‍ സാധിക്കുമോ എന്നതാണു പ്രധാന പ്രശ്‌നം.

    തന്റെ സിനിമാകാഴ്ചപ്പാടുകള്‍ പക്ഷപാതമില്ലാതെ സുരേഷ്‌ഗോപി പലപ്പോഴും തുറന്നുപറയാറുണ്ട്. സിനിമയില്‍ തിരുവനന്തപുരം- കൊച്ചി കോക്കസുകള്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ക്ലിക്കിലും പെടാതെയാണു സുരേഷ്‌ഗോപി നിന്നത്. മറ്റു സൂപ്പര്‍സ്റ്റാറുകള്‍ക്കെല്ലാം ഇത്തരം ക്ലിക്കുമായി ബന്ധമുണ്ട്. എന്നാല്‍ അതിനെയൊന്നും സുരേഷ്‌ഗോപി വകവയ്ക്കാറില്ല. താര സംഘടനയായ അമ്മയെ പോലും സുരേഷ്‌ഗോപി ഗൗനിക്കാറില്ല.

    suresh-gopi

    പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ് സുരേഷ്‌ഗോപിക്കു ഗുണമാകുക. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയില്‍ നിന്ന് ആവശ്യങ്ങള്‍ നേരിട്ടു സാധിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പു തന്നെ മോദി സുരേഷ്‌ഗോപിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ സംസാരിച്ചിരുന്നു.

    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രീതപ്പെടുത്തി വേണം സുരേഷ്‌ഗോപിക്കു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍. ഇത്തരം കാര്യങ്ങളിലൊക്കെ കാണാനുള്ള പക്വതയും പാകവും സുരേഷ്‌ഗോപിക്കുണ്ടെന്നതാണ് മറ്റൊരു പ്രധാന ഗുണം. ചെയര്‍മാന്‍ പദവിയില്‍ സുരേഷ്‌ഗോപി തിളങ്ങിയാല്‍ അതിന്റെ ഗുണം മലയാളികള്‍ക്കു കൂടിയാകും.

    English summary
    In a major boost for the film fraternity in Kerala, prominent actor Suresh Gopi will be appointed as the chairman of National Film Development Corporation (NFDC).
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X