twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൈറസിയ്‌ക്കെതിരെ വിശാലിന്റെ സിനിമ സ്റ്റൈല്‍ പോരാട്ടം

    By Lakshmi
    |

    നമ്മുടെ ചലച്ചിത്രലോകത്ത് പല താരങ്ങളും പൈറസിയോട് യുദ്ധം പ്രഖ്യാപിച്ചവരാണ്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ നല്‍കുമ്പോള്‍ പൃഥ്വിരാജിനെപ്പോലെയുള്ള ചില താരങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പുത്തന്‍ പടങ്ങള്‍ വരുന്നത് കണ്ടെത്തി കയ്യോടെ പരാതി നല്‍കി അവ പിന്‍വലിപ്പിക്കാറുണ്ട്. ഇതാ തമിഴകത്ത് നടന്‍ വിശാല്‍ ഇപ്പോള്‍ ഇത്തരമൊരു പരിപാടിയിലാണ്.

    തമിഴകത്തെ പ്രാദേശിക ചാനലുകളില്‍ പുത്തന്‍ സിനിമകളുടെ പൈറേറ്റഡ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്നത് കയ്യോടെ പിടികൂടിയിരിക്കുകയാണ ്താരം. ചാനലുകളില്‍ സിനിമ വരുന്നത് കണ്ട് നേരേ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെടുകയും അവിടെനിന്ന് പൊലീസുകാരെയും കൂട്ടി ചാനല്‍ ഓഫീസുകളില്‍ ചെന്ന് നിയമലംഘകളെ പിടികൂടുകയും ചെയ്ത് വിശാല്‍ ഷൈന്‍ ചെയ്തിരിക്കുകയാണ്.

    vishal

    പൂജൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും അര്‍ദ്ധരാത്രി ഹോട്ടല്‍ മുറിയിലെത്തി വിശ്രമിക്കുമ്പോഴാണ് വിശാല്‍ പ്രാദേശിക ചാനലില്‍ അടുത്തദിവസം റിലീസ് ചെയ്ത വടകറി, ഉന്‍ സമയല്‍ അറയില്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം ഹോട്ടലില്‍ നിന്നിറങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരും വിശാലും ഒന്നിച്ച് ചാനല്‍ ഓഫീസുകളില്‍ ചെന്ന് അവരെ പിടികൂടുകയും ചെയ്തു.

    യഥാര്‍ത്ഥ ജീവിതത്തില്‍ സിനിമയെ വെല്ലുന്ന സീനുകള്‍ ചെയ്ത വിശാലിന്റെ വീഡിയോ കൂടെയുണ്ടായിരുന്നവര്‍ എടുത്ത് നെറ്റിലിട്ടുകഴിഞ്ഞു. ഇതെല്ലാം ഇപ്പോള്‍ വിശാല്‍ ആരാധകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്തായാലും അര്‍ദ്ധരാത്രിയില്‍ ഉറക്കമിളച്ച് സ്വന്തം സിനിമകളല്ലാഞ്ഞിട്ടുപൊലും പൈറസിയ്‌ക്കെതിരെ ഇത്രയും ചെയ്ത വിശാലിനെ അഭിനന്ദിക്കാതെ വയ്യ.

    English summary
    Actor Vishal's attempts to curb piracy might look like a film scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X