»   » സഹാസിക കഥാപാത്രമായി അമല പോളിന്റെ പുതിയ ചിത്രം വരുന്നു

സഹാസിക കഥാപാത്രമായി അമല പോളിന്റെ പുതിയ ചിത്രം വരുന്നു

അമല അഭിനയിച്ച് ഹിറ്റായ 'മൈന' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌

Posted by:
Subscribe to Filmibeat Malayalam

അമലപോള്‍ വീണ്ടും ശക്തമായ കഥാപാത്രവുമായി എത്തുന്നു. പുതിയതായി നിര്‍മ്മിക്കാന്‍ പോകുന്ന സാഹസിക ചിത്രത്തിലാണ് താരം ഒപ്പുവെച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ശക്തയായ സ്ത്രീകഥപാത്രമായിട്ടാണ് അമല എത്തുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി നടന്‍മാര്‍ ഇല്ലാ എന്നുള്ളതും പ്രത്യേകതയാണ്. പുതിയ ചിത്രം നിര്‍മ്മിക്കുന്നത് തമിഴില്‍ അമല അഭിനയിച്ച് ഹിറ്റായ 'മൈന' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍

ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍

തമിഴ് സിനിമയില്‍ ആരും ഇതു വരെ ശ്രമിക്കാത്ത രീതിയലാണ് ചിത്രം ഒരുക്കുന്നത്. ശക്തയായ സ്ത്രീകഥാപാത്രങ്ങള്‍ പലതും അമലയ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ കഥയും കഥാപാത്രവുമായിട്ടാണ് ഇത്തവണ നടി രംഗത്തെത്തുന്നത്. സാഹസിക സിനിമകള്‍ക്ക് പ്രിയം കൂടി വരുന്നതിനാല്‍ ചിത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല.

'വേലയില്ല പട്ടതരി-2'

'വേലയില്ല പട്ടതരി-2'

വേലയില്ല പട്ടതരി എന്ന സിനിമയുടെ രണ്ടാം ഭാഗം വേലയില്ല പട്ടതരി-2 ആണ് അമലയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഉടന്‍ തന്നെ റിലീസിനായി തയ്യാറെടുക്കുകയാണ്. ജൂണിലാണ് ചിത്രത്തിന്റെ റിലീസിങ്ങ്.

'അമ്മ കണക്ക്'

'അമ്മ കണക്ക്'

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ' അമ്മ കണക്ക്' എന്ന ചിത്രത്തില്‍ താരം സ്ത്രീകളുടെ ഒറ്റക്കുള്ള ജീവിതമാണ് പറഞ്ഞത്. അമ്മയുടെ വേഷത്തിലെത്തിയ താരം മകളുടെ ജീവിതത്തെക്കുറിച്ച് കാണുന്ന ആശകളും പ്രതീക്ഷകളുമെക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

'ബാസ്‌കര്‍ ദി റാസ്‌കലി'ല്‍ അമലയും

'ബാസ്‌കര്‍ ദി റാസ്‌കലി'ല്‍ അമലയും

മലയാളത്തില്‍ മമ്മുട്ടിയും നയന്‍താരയും താരജോഡികളായി എത്തിയ 'ബാസ്‌കര്‍ ദി റാസ്‌കല്‍' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അമലപോളാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ നായകനാവുന്നത് അരവിന്ദ് സ്വാമിയാണ്.

English summary
A source says that Amala Paul is doing a woman-oriented film with the makers of Mynaa, which will have no lead hero. "It has an adventure-based script set against the city in which the actress will essay a different role.
Please Wait while comments are loading...

Malayalam Photos

Go to : More Photos