» 

മാറുമെന്ന് ആദ്യമേ പറഞ്ഞതല്ലേ, പിന്നെന്താ..

Posted by:

ആദ്യമാദ്യം ഗ്ലാമറസ്സാകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ താരങ്ങളെയെല്ലാം പിന്നെ കണ്ട കോലം പറയാതിരിക്കുന്നതാണ് ഭേദം. അന്യഭാഷാ ചിത്രങ്ങളില്‍ പോകില്ലെന്ന് ആദ്യം പറഞ്ഞവരെയും പിന്നീട് അവസരങ്ങള്‍ കുറയുമ്പോള്‍ അവിടെ കാണാം.

എന്നാല്‍ ഈ ഗണത്തില്‍ അനുശ്രീയെ പെടുത്തേണ്ട. ഗ്ലാമറിനോട് അലര്‍ജിയില്ലെന്ന് അനുശ്രീ ആദ്യമേ പറഞ്ഞതാണ്. മേക്കോവര്‍ ചെയ്യുന്നതിലൂടെ നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന് താരം പറഞ്ഞതുമാണ്. ആസ്ഥിതിക്ക് ഈ മാറ്റമൊന്നും ഒരു പ്രശ്‌നമേ അല്ല. അനുശ്രീയുടെ പുതിയ മുഖങ്ങള്‍ കാണൂ.

ഇത് കണ്ടിട്ട് ബാക്കി പറയാം

ആദ്യം ഈ ഫോട്ടോ ഒന്ന് കണ്ടു വച്ചോളൂ. മാറ്റം പെട്ടന്ന മനസ്സിലാക്കാം. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീയുടെ തുടക്കം.

മാറ്റം കണ്ട് ഞെട്ടേണ്ട

ഗ്ലാമറസ്സാകാന്‍ മടിയില്ലെന്ന് അനുശ്രീ ആദ്യമേ പറഞ്ഞതാണ്. അതുകൊണ്ട് പിന്നെ ഇത്തരം വേഷപ്പകര്‍ച്ചകള്‍ കണ്ട് ഞെട്ടേണ്ടതില്ല

മേക്കോവര്‍ ചെയ്യുന്ന ആദ്യത്തെ നടിയല്ലല്ലോ

മേക്കോവര്‍ ചെയ്യുന്ന ആദ്യത്തെ നടിയല്ല അനുശ്രീ. രമ്യ നമ്പീശന്റെയും മുക്തയുടെയുമെല്ലാം ഞെട്ടിക്കുന്ന സ്‌റൈല്‍ പ്രേക്ഷകര്‍ കണ്ടതാണ്

റെഡ്‌ വൈനിലൂടെ

ഡയമണ്ട് നക്ലൈസിലെ കലാമണ്ഡലം രാജശ്രീയില്‍ നിന്ന് ശ്രീലക്ഷ്മിയിലേക്കുള്ള ദൂരം അധികമായിരുന്നില്ലെങ്കിലും അല്പം ബോള്‍ഡായ കഥാപാത്രമായിരുന്നു ഇതിലേത്. ഈ കഥാപാത്രം ചെയ്യാന്‍ വളരെ എളുപ്പമായിരുന്നെന്നാണ് അുശ്രീ പറഞ്ഞത്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ മാറ്റം

അനുശ്രീ എന്ന നടിയെ സംബന്ധിച്ച് വളര്‍ച്ചയുടെ ഘട്ടമായിരുന്നു ഇതും. ഏറെ പ്രയാസപ്പെട്ടാണ് ഇതിലെ വേഷം ചെയ്തതെന്ന് അനുശ്രീ പറയുകയുണ്ടായി

വെടിവഴിപാടില്‍ പൊട്ടിച്ചു

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത വെടിവഴിപാടിലെ ബോല്‍ഡായ ബുദ്ധിജീവി ലുക്കുള്ള ജേര്‍ണലിസ്റ്റ് കഥാപാത്രത്തെ അനുശ്രീ മനോഹരമാക്കിയത്. ഈ ചിത്രത്തിലെ റോള്‍ തന്റെ മേക്ക് ഓവറാണെന്നാണ് അനുശ്രീ പറയുന്നത്. ഇത് തനിയ്ക്ക് വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഗ്ലമാറസ്സാകുമ്പോള്‍

ഗ്ലമാറസ്സാകാന്‍ ഒട്ടും മടിയില്ലെന്ന് അനുശ്രീ ആദ്യമേ പറഞ്ഞതാണ്. പക്ഷെ ഒറ്റ നിര്‍ബന്ധം, ഗ്ലാമറസാകുമ്പോഴും ആ കഥാപാത്രത്തില്‍ അഭിനയസാധ്യത വേണം

റിയാലിറ്റി ഷോയിലൂടെയുള്ള തുടക്കം

ലാല്‍ ജോസ് വിധികര്‍ത്താവായിരുന്ന സൂര്യ ടിവിയിലെ വിവെല്‍ ആക്ടീവ് ഫെയര്‍ ബിഗ് ബ്രേക്ക് എന്ന ആക്ടിങ് റിയാലിറ്റിഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്.

മൈ ലൈഫ് പാര്‍ട്ണര്‍

പുരുഷസ്വവര്‍ഗാനുരാഗത്തിന്റെ കഥയുമായി എത്തി ഈ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു റോളാണ് അനുശ്രീ ചെയ്യതത്. കന്യാസ്ത്രീ ആവാനാഗ്രഹിച്ച് ഒടുക്കം വിവാഹത്തില്‍ എത്തിപ്പെടുന്ന അനാഥയായ പവിത്രയെന്ന പെണ്‍കുട്ടി. ഗ്ലമറസ് ആ ചിത്രത്തില്‍ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നില്ല

See next photo feature article

സെക്കന്റ്‌സും ആംഗ്രിബേബിസും

ജയസൂര്യ നായകനാകുന്ന സെക്കന്റിസും അനൂപ് മേനോനും ഭാവനയും താരജോഡികളായെത്തുന്ന ആംഗ്ലി ബേബീസിലും ഒരോ പ്രധാനവേഷത്തില്‍ അനുശ്രീ എത്തുന്നുണ്ട്.

Read more about: anusree, actress, glamour, my life partner, vedivazhipadu, അനുശ്രീ, നടി, ഗ്ലാമര്‍, മൈ ലൈഫ് പാര്‍ട്ണര്‍, വെടിവഴിപാട്
English summary
Malayalam actress Anusree new photo shoot in her all new avatar. Anusree who used to be a homely girl has transformed a lot and this photo shoot is a proof for that change
Please Wait while comments are loading...

Malayalam Photos

Go to : More Photos