twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ 'സല്ലാപം' കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു

    By Gokul
    |

    ഷാര്‍ജ: പ്രവാസികള്‍ക്ക് ആവേശമായി നടി മഞ്ജു വാര്യര്‍ ഷാര്‍ജ പുസ്തകമേളയിലെത്തി. തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സല്ലാപം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് നടിയെന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവാര്യര്‍ പ്രവാസി ആരാധകര്‍ക്കിടയിലെത്തിയത്. നടന്‍ കുഞ്ചാക്കോ ബോബന്‍ പുസ്തകമേള പ്രതിനിധി മോഹന്‍കുമാറിന് ആദ്യ കോപ്പി നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു.

    തന്റെ ജീവിതത്തില്‍ എല്ലാം ആകസ്മികമായി സംഭവിക്കുന്നതാണെന്ന് മിഥുന്‍ രമേശുമായുള്ള സംവാദത്തിനിടെ മഞ്ജു പറഞ്ഞു. ഒന്നും മുന്‍കൂട്ടി കണക്കു കൂട്ടാറില്ല. സ്വപ്‌നങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാറുമില്ല. ഒഴുക്കിനനുസരിച്ച് ജീവിതം മുന്നോട്ടു പോകും. വിധി തനിക്ക് തന്നതെല്ലാം നല്ലതുമാത്രമാണെന്നും മഞ്ജു കൂടിനിന്ന ആരാധകരോടായി പറഞ്ഞു.

    manju-warrier

    വര്‍ഷങ്ങള്‍ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മാത്രമല്ല, സിനിമയിലൂടെ പച്ചക്കറികൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും സാധിച്ചു. നല്ലകാര്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ക്ക് തന്റെ മുഖം ഓര്‍വരുന്നതില്‍ അഭിമാനമുണ്ട്. രണ്ടാംവരവില്‍ തന്നെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഏറെ നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.

    മലയാളത്തിലെന്നല്ല, അന്യഭാഷകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ അപൂര്‍വമാണ്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുളള സിനിമയെടുക്കാന്‍ മികച്ച സംവിധായകരും ചങ്കൂറ്റമുള്ള നിര്‍മാതാക്കളും വേണമെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിനെ കാണാനായി ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കാനും ഒപ്പംചേര്‍ന്ന് ചിത്രമെടുക്കാനും മഞ്ജു സമയം കണ്ടെത്തി.

    English summary
    Actress Manju Warrier's book 'Sallapam' released in sharjah
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X