» 

രമ്യാ കൃഷ്ണന്‍ വീണ്ടും വരുന്നു

Posted by:

Ramya Krishnan
മോഹന്‍ലാലിന്റെ കൂടെ നിരവധി ചിത്രങ്ങളില്‍ നായികയായിരുന്ന രമ്യാ കൃഷ്ണന്‍ ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തുന്നു. ആസിഫ് അലി നായകനാകുന്ന െ്രെഡവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണന്‍ തിരിച്ചെത്തുന്നത്. മനോജ് പാലോട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഡ്രവറായിട്ടാണ് ആസിഫലി അഭിനയിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ആര്യന്‍, അഹം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത രമ്യാ കൃഷ്ണന്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഗ്ലാമര്‍ നടിയാണ്. പ്രായം നാല്‍പതു കഴിഞ്ഞെങ്കിലും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നതില്‍ രമ്യയ്‌ക്കൊരു മടിയുമില്ല.

തെലുങ്കു സംവിധായകന്‍ കൃഷ്ണ വംശിയെയാണ് രമ്യ വിവാഹം കഴിച്ചത്. വിവാഹത്തോടെ അല്‍പ കാലം സിനിമയില്‍ നിന്നു മാറി നിന്നിരുന്ന രമ്യ തമിഴില്‍ യുവതാരങ്ങള്‍ക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ട് തിരിച്ചുവന്നിരുന്നു. എന്നാല്‍ രണ്ടാംവരവില്‍ ശ്രദ്ധേയമായ വേഷമൊന്നും കിട്ടാതെ വന്നപ്പോള്‍ വീണ്ടും സിനിമയില്‍ നിന്നു മാറി നിന്നു.

പിന്നീട് തമിഴ് സീരിയലിലും നൃത്തപരിപാടികളുമായി നടക്കുകയായിരുന്നു. മൂന്നാം വരവില്‍ മികച്ച വേഷം തേടിയെത്തുമെന്നാണ് രമ്യയുടെ പ്രതീക്ഷ. വനിതാ സ്‌റ്റേഷനിലെ എസ്‌ഐയുടെ വേഷമാണ് രമ്യ കൈകാര്യം ചെയ്യുക. അതായത് ഗ്ലാമറില്ലാതെയായിരിക്കും രമ്യ അഭിനയിക്കുക എന്നര്‍ഥം.

Read more about: ramya krishnan, malayalam, tamil, asif ali, driver on duty, രമ്യ കൃഷ്ണന്‍, മലയാളം, തമിഴ്, ആസിഫ് അലി, ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി
English summary
Actress Ramya Krishnan back to Malayalam with Asif Ali's Driver On Duty.
Please Wait while comments are loading...

Malayalam Photos

Go to : More Photos