» 

വട്ടി രാജ തിരിച്ചുവരുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

നേരം എന്ന ചചിത്രത്തിലൂടെ നേരം തെളിഞ്ഞത് നിവിന്‍ പോളിയ്ക്കും നസ്‌റിയ നസീമിനും അല്‍ഫോണ്‍സ് പുത്രനും മാത്രമല്ല. ചിത്രത്തിലെ ഓരോ പൊടിക്കഥാപാത്രത്തിനും അവരുടേതായ സ്ഥാനവും പരിഗണനയുണ്ടായിരുന്നു. തമിഴിലെയും മലയാളത്തിലെയും താരങ്ങളാണ് കഥാപാത്രങ്ങളായി എത്തിയതെന്നതും പ്രത്യേകത. അതുവഴി വന്നതാണ് വട്ടിരാജനായി ബോബി സിംഹയും

ഓട്ടോ തട്ടി വട്ടിരാജ തട്ടിയെന്ന് കരുതിയവര്‍ക്ക് തെറ്റി. വട്ടിരാജ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. നവാഗതനായ വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ബിവെയര്‍ ഓഫ് ഗോഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് ബോബി സിംഹ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.

Bobby Simha

ഹൊറര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രാജീവ് മേനോനാണ് ബിവെയര്‍ ഓഫ് ഗോഡ്‌സ് നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സഞ്ജു, വില്‍സണ്‍, മനോജ് കെ ജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവാനയാണ് നായിക

രണ്ടാ വരവിലും വട്ടി രാജ വില്ലന്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. കാഴ്ചയില്‍ ചിരിയുണര്‍ത്തുന്ന നേരത്തിലെ വട്ടിക്കാരനായ രാജയായിരുന്നു വില്ലന്‍. ചിത്രത്തില്‍ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്നത് ബോബിയുടെ വട്ടിരാജയാണ്.

Read more about: bobby simha, neram, tamil, actor, malayalam, ബോബി സിംഹ, നേരം, തമിഴ്, നടന്‍, മലയാളം
English summary
After Neram, Bobby Simha back to Malayalam film.

Malayalam Photos

Go to : More Photos