Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ലാല്‍-രഞ്ജിത്ത് ചിത്രം കോഴിക്കോട്ട്
സ്പിരിറ്റിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം കോഴിക്കോട്ട് തുടങ്ങുന്നു. രഞ്ജിത്ത് തന്നെയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. നിര്‍മാണം ആശിര്‍വാദ് ഫിലിംസ്. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്.നായിയയെയും മറ്റു താരങ്ങളെയും തീരുമാനിച്ചുവരുന്നേയുള്ളൂ.
മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനതാരങ്ങളാക്കി ഒരു ചിത്രമൊരുക്കാന്‍ നിന്നതായിരുന്നു രഞ്ജിത്ത്. മഞ്ജുവിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയാകുമെന്നും പറഞ്ഞിരുന്നു. പൃഥ്വിരാജ് കൂടി അഭിനയിക്കുന്ന ഈ ചിത്രം നിര്മിക്കാമെന്നേറ്റിരുന്നത് ആശിര്‍വാദ് ഫിലിംസ് ആയിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ഈ പ്രൊജക്ട് ഉപേക്ഷിച്ചു. അതിനു ശേഷമാണ് മഞ്ജു ഹൗ ഓള്‍ഡ് ആര്‍യുവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.
പുതിയചിത്രത്തില് മഞ്ജുവല്ല നായിക എന്നുറപ്പായിട്ടുണ്ട്. ഇപ്പോള്‍ ലാലിനൊപ്പം സത്യന് അന്തിക്കാട് ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം വിഷുവിനാണ് തിയറ്ററില്‍ എത്തുന്നത്.
സ്പിരിറ്റ് ആയിരുന്നു ലാലും രഞ്ജിത്തും ഒന്നിച്ച അവസാനത്തെ ചിത്രം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും നല്ല ചിത്രം എന്ന പേരുണ്ടാക്കാന്‍ സ്പിരിറ്റിനു സാധിച്ചിരുന്നു. കനിഹയായിരുന്നു ഈ ചിത്രത്തില്‍ നായിക. മദ്യം സാമൂഹിക വിപത്തായിരുന്നു അതില്‍ പ്രമേയം. ഇക്കുറിയും ഒരു സാമൂഹിക വിഷയം തന്നെയാണ് രഞ്ജിത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വരുംനാളുകളില്‍ അറിയാം.
ദുല്‍ക്കര്‍ സല്മാന് നായകനായ ഞാന്‍ ആണ് രഞ്ജിത്ത് ഇതിനു മുന്‍പ് ചെയ്ത ചിത്രം.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം