twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജുവും നെടുമുടി വേണുവും തമ്മില്‍...?

    By Lakshmi
    |

    മലയാളചലച്ചിത്രകോലത്തെ കാരണവന്മാരില്‍ ഒരാളാണ് അറുപത്തിയാറുകാരനായ നെടുമുടി വേണു. വളരെ മുന്നേ തന്നെ സിനിമയുടെ ഭാഗമായ വേണു നായകനായും സഹനടനായും വില്ലനായും, അച്ഛനും അമ്മാവനുമായുമെല്ലാം പലവട്ടം മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ യുവതാരങ്ങളെല്ലാം ബഹുമാനിയ്ക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം.

    യുവതാരം അജു വര്‍ഗ്ഗീസിന് നെടുമുടി വേണുവിനോട് പ്രത്യേകമൊരിഷ്ടമുണ്ട്. അജു തന്നെയാണ് ഇക്കാര്യം പറയുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലാണ് അജു വര്‍ഗ്ഗീസ് ആദ്യമായി വേണുവിനൊപ്പം അഭിനയിച്ചത്. പിന്നീടങ്ങോട്ട് താനും വേണുച്ചേട്ടനും നല്ല അടുപ്പത്തിലാണെന്ന് അജു പറയുന്നു.

    aju-varghese

    ഇപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന ചിത്രത്തില്‍ അജുവും വേണുവും വീണ്ടുമൊന്നിയ്ക്കുകയാണ്. ചിത്രത്തില്‍ ബഹദൂറായി വേണു വേഷമിടുമ്പോള്‍ ശാസ്ത്രിയായി എത്തുന്നത് അജുവാണ്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.

    വേണുവിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ പറയാന്‍ അജുവിന് ഏറെ ഉത്സാഹമാണ്. 2010മുതലിങ്ങോട്ട് എല്ലാ പുതുവര്‍ഷപ്പുലരിയിലും മുടങ്ങാതെ താന്‍ ഫോണില്‍ വിളിയ്ക്കുന്ന വ്യക്തിയാണ് വേണുച്ചേട്ടനെന്ന് അജു പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ ചിത്രീകരണസമയത്ത് അദ്ദേഹം എന്നില്‍ ചെലുത്തിയ സ്വാധീനമാണ് ഈ ബന്ധത്തിന് കാരണം.

    എന്നെപ്പോലെയുള്ള യുവഅഭിനേതാക്കളോട് സെറ്റില്‍ വച്ച് അദ്ദേഹം കാണിയ്ക്കുന്ന സ്‌നേഹത്തിന് കണക്കില്ല, അത് കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക ്കഴിയില്ല. നമ്മളെ ബഹുമാനിയ്ക്കാനും അദ്ദേഹം മടികാണിയ്ക്കാറില്ല, എനിയ്ക്കദ്ദേഹത്തെ ഏറെ ഇഷ്ടമാണ്- അജു പറയുന്നു.

    English summary
    Actor Aju Varghese says that Venu chettan is the one person whom I unfailingly call and speak to on January 1st, every year since 2010
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X