twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനാകാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ: അജു വര്‍ഗ്ഗീസ്

    By Aswathi
    |

    നിനച്ചിരിക്കാതെയാണ് അജു വര്‍ഡഗീസിന് സിനിമയില്‍ അവസരം കിട്ടിയത്. വിനീത് ശ്രീനിവാസന്‍ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ വന്നു. 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രത്തിലൂടെ ബ്രേക്ക് കിട്ടി. തുടര്‍ന്ന് ഒഴിച്ചിട്ടിരുന്ന ഹാസ്യതാരങ്ങളുടെ സീറ്റിലേക്ക് വളരെ പെട്ടന്ന് കയറിപ്പറ്റി. ഒരു ന്യൂജനറേഷന്‍, യൂത്ത് ഐക്കണ്‍ കോമഡിപയ്യന്‍ നിലയിലാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടതില്ല.

    ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും യങ്ങ്സ്റ്റാറുകളുടെയും സന്തത സഹചാരിയായി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മുതല്‍ നിവിന്‍ പോളിയുടെയും കഞ്ചാക്കോ ബോബന്റെയമൊക്കെ. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന ഏറെ നാളത്തെ ആഗ്രഹമാണ് 'പെരുച്ചാഴി' എന്ന ചിത്രത്തിലൂടെ സാധിച്ചതെന്ന് അടുത്തിട നടല്‍കിയ ഒരു അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞു.

    peruchazhi

    ഞാനെന്നല്ല, എല്ലാ അഭിനേതാക്കളും ആഗ്രഹിക്കുന്ന ഒന്നാണ് ലാലേട്ടനൊപ്പം സ്‌ക്രീനില്‍ വരിക എന്നത്. അത് ഇത്രയും പെട്ടന്ന് സാധിക്കുമെന്ന് വിചാരിച്ചില്ല. ശരിക്കും പറഞ്ഞാല്‍ എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ലാലേട്ടന്റേത്. അതുകൊണ്ടാണ് ലാലേട്ടനാകാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്ന് പറയുന്നത്. വളരെ കൂളായി, ഫ്രണ്ട്‌ലിയായി സെറ്റിലെല്ലാവരോടും ഒരുപേലെ സംസാരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

    ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന ഒരു തരത്തിലുള്ള വേര്‍തിരിവും കാട്ടാതെ എല്ലാവര്‍ക്കും ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് നിര്‍ത്താന്‍ കഴിയുന്ന വ്യക്തിയാണദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ഒരോ നിമിഷവും ഐസ്‌ബ്രേക്കിങ് മൊമന്റ്‌സ് തെന്നയാണ്. ശരിക്കും ഒരു ലിവിങ് ആര്‍ട്ടിസ്റ്റ്- അജു പറഞ്ഞു.

    English summary
    Aju Varghese dream comes true as he shared screen space with Mohanlal in Peruchazhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X