twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരിയറില്‍ നഷ്ട ബോധം തോന്നിയ 2 സിനിമകളിലും നായകന്‍ മോഹന്‍ലാലായിരുന്നുവെന്ന് അംബിക, ചിത്രങ്ങള്‍ ??

    മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല, ഇന്നും പിന്തുടരുന്ന നഷ്ടബോധത്തെക്കുറിച്ച് അംബിക പറയുന്നു.

    By Nihara
    |

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് അംബിക. എഴുപതുകളില്‍ സിനിമയിലെത്തിയ താരം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറുകയായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം അംബികയുടെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയില്‍ മൂന്ന് പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്.

    കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച ദീപ, പ്രിയത്തിലെ ആനി ഇപ്പോള്‍ എവിടെയാണെന്നറിയുമോ??കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച ദീപ, പ്രിയത്തിലെ ആനി ഇപ്പോള്‍ എവിടെയാണെന്നറിയുമോ??

    മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി തിളങ്ങിയ താരം ഇപ്പോളും സിനിമയില്‍ സജീവമാണ്. അംബികയുടെ മകനും സിനിമയില്‍ അരങ്ങേറാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്ത ഫിലിം ഫെയര്‍ പുരസ്‌കാരത്തിനിടയില്‍ താരം തന്നെ പങ്കുവെച്ചിരുന്നു. താരപുത്രന്റെ അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് നഷ്ടബോധം തോന്നിയ ചില വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!

    സിനിമയിലേക്കെത്തിയത്

    എഴുപതുകളിലെ താരറാണി

    1978 മുതല്‍ 1989 വരെ സിനിമ അംബികയുടേത് കൂടിയായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ താരം നിറഞ്ഞു നിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ബാലതാരമായി സിനിമയിലേക്കെത്തിയ അംബിക പിന്നീട് നായികയായും അരങ്ങേറി.

     നായികയിലേക്ക്

    സൂപ്പര്‍ താരങ്ങളുടെ നായികയായി

    മധു, പ്രേം നസീര്‍, ജയന്‍, ശങ്കര്‍, സുകുമാരന്‍, എം ജി സോമന്‍, രതീഷ് , മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ അഭിനേത്രിക്ക് ലഭിച്ചിട്ടുണ്ട്.

    ഭാഷാഭേദമില്ലാതെ

    അന്യഭാഷകളിലും തിളങ്ങി

    ഭാഷാഭേദമില്ലാതെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നിന്നിരുന്ന താരമായിരുന്നു അംബിക. ശിവാജി ഗണേശന്‍, വിജയകാന്ത്, കമല്‍ഹസന്‍, എന്‍ി ആര്‍, അക്കിനേനി നാഗേശ്വര റാവു, തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വേഷമിടാന്‍ താരത്തിന് കഴിഞ്ഞു.

    അഭിനയിക്കാന്‍ കഴിഞ്ഞില്ല

    നഷ്ടബോധം തോന്നിപ്പിച്ച സിനിമകള്‍

    താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെല്ലാം പലപ്പോഴും സ്വീകരിക്കാന്‍ കഴിയാറില്ല. വിശാലമായ സിനിമാ ലോകത്ത് ഒരേ സമയം ഒന്നിലധികം സിനിമകളില്‍ ഓടി നടന്ന് അഭിനയിച്ചിരുന്ന താരങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ മുന്‍നിര താരങ്ങളെ സംബന്ധിച്ച് ഈ അവസ്ഥ പലപ്പോഴും അനുഭവിക്കേണ്ടി വരാറുണ്ട്. അത്തരത്തില്‍ 38 വര്‍ഷത്തിനിടയിലെ സിനിമാ ജീവിതതത്തില്‍ രണ്ടേ രണ്ടു സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോയെന്ന നഷ്ട ബോധം അംബികയ്ക്കും തോന്നിയിട്ടുണ്ട്.

    നഷ്ട ബോധം

    സങ്കടം തോന്നിയിരുന്നു

    എംടി വാസുദേവന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന പഞ്ചാഗ്നി, പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച സിനിമ ചിത്രം, ഈ രണ്ടു സിനിമകളും നഷ്ടപ്പെട്ടു പോയതില്‍ തനിക്ക് ഏറെ സങ്കടമുണ്ടെന്ന് അംബിക പറയുന്നു.

    പഞ്ചാഗ്നിയിലെ നായികാ വേഷം

    പഞ്ചാഗ്നിയില്‍ ഗീതയുടെ വേഷം ചെയ്യേണ്ടിയിരുന്നത്

    ജയില്‍ പുള്ളിയായി ഗീത തകര്‍ത്തഭിനയിച്ച സിനിമയാണ് പഞ്ചാഗ്നി. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ മലയാളി മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ നായികയായി ഹരിഹരന്‍ ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്ന് അംബിക പറയുന്നു.

    നഷ്ടമായി

    പഞ്ചാഗ്നി നഷ്ടപ്പെട്ടതിനു പിന്നില്‍

    ഒരു കന്നഡ സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളിലായിരുന്നു അപ്പോള്‍ അംബിക . അങ്ങനെ പഞ്ചാഗ്നിയിലെ ഇന്ദിരയെ താരത്തിന് നഷ്ടമായി. കന്നഡ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളായിരുന്നുവെങ്കില്‍ താന്‍ അഭിനയിച്ചേനെയെന്നും താരം പറഞ്ഞു.

    മിസ്സായത്

    പ്രിയദര്‍ശന്റെ ചിത്രവും മിസ്സായി

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമയാണ് ചിത്രം. രഞ്ജിനി അവതരിപ്പിച്ച നായികാ വേഷത്തിലേക്ക് പ്രിയദര്‍ശന്‍ ആദ്യം പരിഗണിച്ചിരുന്നത് അംബികയെയായിരുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായതിനാല്‍ അതും താരത്തിന് ഒഴിവാക്കേണ്ടി വന്നു.

    മകന്‍

    മകന്‍ സിനിമയിലേക്ക്

    അമ്മയുടെ പാത പിന്തുടര്‍ന്ന് അംബികയുടെ മകനും സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. മകന്‍ രാം കേശവ് സിനിമയിലേക്ക് അധികം വൈകാതെ തന്നെ എത്തുമെന്ന് അംബിക വ്യക്തമാക്കുന്നു.

    ഇപ്പോഴും സിനിമയില്‍

    സിനിമയില്‍ സജീവമാണ്

    നായികാ വേഷത്തില്‍ നിന്നും മാറി അമ്മ വേഷങ്ങളിലും സഹനായികയായുമൊക്കെ അംബിക ഇപ്പോഴും സിനിമയില്‍ സജീവമാണ്. പുതു തലമുറയിലെ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.

    English summary
    Ambika is talking about dfilm career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X