twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പരസ്യവും ഫോട്ടോയും വ്യാജമാണ്

    By Aswathi
    |

    നടന്‍ ജിഷ്ണു ഒരു വര്‍ഷം മുമ്പ് രോഗശയ്യയില്‍ കിടന്ന ഫോട്ടോ എടുത്ത്, വാട്‌സപ്പിലും ഫേസ്ബുക്കിലുമിട്ട് 'ജിഷ്ണു ഗുരുതാരവസ്ഥയില്‍' എന്ന് അടിക്കുറിപ്പും എഴുതി, പ്രചരിപ്പിക്കുന്ന ഫോട്ടോയും വാര്‍ത്തയുമാണ് ഇപ്പോള്‍ ഇ ലോകത്തെ വാര്‍ത്ത. പുതിയ ടെക്‌നിക്കുകള്‍ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രവണത ഈ ഇടെ കൂടിക്കൂടി വരികയാണ്.

    മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഫോട്ടോയും അടിക്കുറിപ്പും മമ്മൂട്ടിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. സിനിമയില്‍ അവസരം ചോദിച്ച് മമ്മൂട്ടി, 1979 ല്‍ പ്രസിദ്ധീകരിച്ച കുറിപ്പെന്ന രീതിയില്‍ ഒരു ഫോട്ടോ.

    <strong>Read More: മമ്മൂട്ടി ഇങ്ങനെയാണോ സിനിമയിലെത്തിയത്??</strong>Read More: മമ്മൂട്ടി ഇങ്ങനെയാണോ സിനിമയിലെത്തിയത്??

    mammootty

    'കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക.- പിഐ അബ്ദുള്ളകുട്ടി, അഡ്വക്കറ്റ്, മഞ്ചേരി' എന്നാണ് ഫോട്ടോയോടുകൂടി കൊടുത്ത പോസ്റ്ററിലെ അടിക്കുറുപ്പ്.

    എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലെടുത്ത എന്റെ ഫോട്ടോയാണത്. വാട്‌സാപ്പില്‍ ആദ്യം കണ്ടപ്പോള്‍ ഞാനും ആ പരസ്യവും അടിക്കുറിപ്പും ആസ്വദിച്ചിരുന്നു. പക്ഷെ പിന്നീട് ആരോ അതിലെ അടിക്കുറിപ്പ് മാറ്റി. അതോടെ ഈ പരസ്യം ഞാന്‍ കൊടുത്തതെന്ന പോലെയായി. ടെക്‌നോളജിയെ എങ്ങനെ നന്നായും മോശമായും ഉപയോഗിക്കാം എന്നതിന്റെ തെളിവാണിത്.

    അന്ന് ഇങ്ങനെ പരസ്യം കൊടുക്കാനൊന്നും പറ്റില്ല. പ്രൊഡക്ഷന്‍ കമ്പനികള്‍ നടീനടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുക്കും. ഞാന്‍ അതിനും പോയിട്ടില്ല. സംവിധായകരെ നേരില്‍ പോയി കണ്ടിട്ടുണ്ട്- മമ്മൂട്ടി പറഞ്ഞു. 1971 ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രമായി വന്ന മമ്മൂട്ടി 'ദേവലോകം' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

    English summary
    An advertisement spreading on social media about my entry into film that is fake said Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X