»   »  ‘അങ്കമാലി ഡയറീസ്’ ടീമിനെതിരേ പൊലീസിന്റെ ‘സദാചാര ഇടപെടല്‍’, തടഞ്ഞു നിര്‍ത്തി അപമാനിച്ചു

‘അങ്കമാലി ഡയറീസ്’ ടീമിനെതിരേ പൊലീസിന്റെ ‘സദാചാര ഇടപെടല്‍’, തടഞ്ഞു നിര്‍ത്തി അപമാനിച്ചു

മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചരണത്തിനായി പോയവര്‍ക്കാണ് തിയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് സംവിധായകന്‍ പറഞ്ഞു.

Written by: Nihara
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലെ താരങ്ങള്‍ക്കെതിരെ പോലീസിന്റെ സദാചാര പോലീസിങ്ങെന്ന് പരാതി. ചിത്രത്തിന്റെ സംവിധായകനായ ലിജോ പെല്ലിശ്ശേരി തന്നെയാണ് സംഭവം ഫേസ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചരണത്തിനായി പോയവര്‍ക്കാണ് തിയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് സംവിധായകന്‍ പറഞ്ഞു. ഫേസ് ബുക്ക് ലൈവിലൂടെയാണ് സംവിധായകന്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

മൂവാറ്റുപുഴ ഭാഗത്ത് പ്രമോഷനുമായി പോവുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു പോലീസ് വാഹനം മുന്നില്‍ തടസ്സം സൃഷ്ടിച്ച് നനിര്‍ത്തുകയും ചിത്രത്തിലെ താരങ്ങളെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചു

പോലീസിന്‍റെ സദാചാര ഇടപെടലിനെക്കുറിച്ച് സംവിധായകന്‍

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നതിനിടയൊണ് അപ്രതീക്ഷിതമായി പോലീസ് വാഹനം മുന്നില്‍ നിര്‍ത്തുകയും നടീനടന്‍മാരടക്കമുള്ള വരെ വാഹനത്തില്‍ നിന്നും ഇറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഫേസ് ബുക്ക് ലൈവിലൂടെ അറിയിച്ചിട്ടുള്ളത്.

വളരെ മോശം

സംരക്ഷണം തരേണ്ടവരുടെ പെരുമാറ്റം

സംരക്ഷണം ഉറപ്പുവരുത്തേണ്ടവര്‍ തന്നെ ഇങ്ങനെ പെരുമാറിയാല്‍ നാട്ടില്‍ എങ്ങനെയാണ് ക്രമസമാധാനം ഉണ്ടാവുകയെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. സംഭവം വളരെ മോശമായിപ്പോയെന്നും ലിജോ പറഞ്ഞു.

 മോശമായ ഭാഷ

വാഹനത്തിനകത്ത് എന്തായിരുന്നു പരിപാടി

സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നില്‍ അവര്‍ക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിര്‍ത്തിയതെന്നും മോശമായ ഭാഷയില്‍ സംസാരിച്ചതെന്നും പറയുന്നു ലിജോ. "വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്." സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു-ക്യാമ്പ് രാജനെ അവതരിപ്പിച്ച നടന്‍ ടിറ്റോ വില്‍സണോട് പേര് 'പള്‍സര്‍ ടിറ്റോ' എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി പറയുന്നു.

നിയമലംഘനത്തിനെതിരെ നടപടി എടുക്കും

വാഹന പരിശോധനയെ ശരിവെച്ച് എസ്പി

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്പി. വാഹനപരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് എസ്പി വിശദീകരണവും തേടിയിട്ടുണ്ട്. ഗ്ലാസ് മറച്ച വണ്ടിയായിരുന്നു അങ്കമാലി ഡയറീസിന്റേത്. വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണ്.

English summary
It looks like the Kerala police have officially put on the suit of moral brigade in the state. In yet another incident of moral policing by the force, a top police officer and his team stopped a car carrying the actors of latest Malayalam film Angamaly Diaries, alleging that 'immoral activities' were taking place inside the vehicle.
Please Wait while comments are loading...

Malayalam Photos

Go to : More Photos